- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസിനെ തള്ളിപ്പറഞ്ഞ് ഒടുവിലിന്റെ ഭാര്യ; റിപ്പോർട്ട് ചെയ്തതെല്ലാം തെറ്റ്; മാന്യമായി ജീവിക്കാനുള്ള പണം സമ്പാദിച്ചുതന്നിട്ടാണ് ഭർത്താവ് മരിച്ചതെന്ന് പത്മജ; വീട്ടിൽ ദാരിദ്ര്യമെന്ന വാർത്ത വേദനപ്പിച്ചെന്നും വിശദീകരണം
പാലക്കാട്: അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽവാർത്ത അടിസ്ഥാനരഹിതമാണെന്ന് ഒടുവിലിന്റെ ഭാര്യ പത്മജയും ഒടുവിൽ ഫൗണ്ടേഷൻ ഭാരവാഹികളും അറിയിച്ചു. മാന്യമായി ജീവിക്കാനുള്ളത് ഒടുവിൽ സമ്പാദിച്ച് നൽകിയിരുന്നുവെന്നാണ് ഭാര്യ വിശദീകരിക്കുന്നത്. ചാനൽവാർത്ത തന്നെയും കുടുംബത്ത
പാലക്കാട്: അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽവാർത്ത അടിസ്ഥാനരഹിതമാണെന്ന് ഒടുവിലിന്റെ ഭാര്യ പത്മജയും ഒടുവിൽ ഫൗണ്ടേഷൻ ഭാരവാഹികളും അറിയിച്ചു. മാന്യമായി ജീവിക്കാനുള്ളത് ഒടുവിൽ സമ്പാദിച്ച് നൽകിയിരുന്നുവെന്നാണ് ഭാര്യ വിശദീകരിക്കുന്നത്. ചാനൽവാർത്ത തന്നെയും കുടുംബത്തെയും ഒടുവിലനെ സ്‌നേഹിക്കുന്നവരേയും വേദനിപ്പിച്ചുവെന്ന് പത്മജ പറഞ്ഞു.
ഒടുവിലിന്റെ മൂത്തമകൾ പത്മിനി ഏഷ്യാനെറ്റ് ചാനലിന്റെ റിപ്പോർട്ടറോട് പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കുട്ടിയുടെ അസുഖം കാരണം ദുഃഖിതയായ പത്മിനി അതിന്റെ വേദനയാണ് പങ്കുവച്ചതെന്നും ഇത് ദാരിദ്ര്യത്തിന്റെ പ്രശ്‌നമല്ലെന്നും ഒടുവിലിന്റെ ഭാര്യ പത്മജ വിശദീകരിച്ചു. ഒടുവിൽ ഫൗണ്ടേഷൻ ഭാരവാഹികളായ പത്മകുമാർ, സി ആർ സജീവ് എന്നിവരോടൊപ്പം വാർത്താസമ്മേളനം നടത്തിയാണ് കാര്യങ്ങൾ അറിയിച്ചത്.
വലുതായിട്ടൊന്നും സിനിമയിൽ നിന്നും ഒടുവിൽ ഉണ്ടാക്കിയില്ലെങ്കിലും കുടുംബത്തിന് മാന്യമായി ജീവിക്കാനുള്ള പണം കലയിലൂടെ സമ്പാദിച്ചിട്ടാണ് ഭർത്താവ് ഈ ലോകം വിട്ടതെന്ന് പത്മജ പറഞ്ഞു. ഒടുവിൽ പണി കഴിപ്പിച്ച 'നീലാഞ്ജനം' എന്ന വീട്ടിലാണ് പത്മിനി താമസിക്കുന്നത്. അവരുടെ ഭർത്താവ് വിദേശത്തുമാണ്. അകത്തേത്തറയിൽ അവർക്ക് സ്വന്തമായി വീടുണ്ട്. രോഗബാധയുള്ളതിനാൽ ആ വിഷമംമാത്രമാണ് അവർക്കുള്ളത്. രണ്ടാമത്തെ മകൾ ശാലിനി കുടുംബത്തോടൊപ്പം തൃശൂരിലാണ് താമസമെന്നും വ്യക്തമാക്കി
കേരളശ്ശേരിയിലെ അങ്കരാത്ത് തറവാട്ടിൽ അമ്മ പത്മിനിനേത്യാരുമൊത്താണ് ഒടുവിലിന്റെ ആത്മജ താമസിക്കുന്നത്. മിലിട്ടറിയിലായിരുന്ന അച്ഛന്റെ പേരിൽ അമ്മയ്ക്ക് 20,000 കുടുംബപെൻഷൻ ലഭിക്കുന്നുണ്ടെന്ന് പത്മജ പറഞ്ഞു. കൂടാതെ രണ്ടേക്കർ റബ്ബർ എസ്‌റ്റേറ്റുമുണ്ട്. അതിനാൽ ദാരിദ്രമില്ലെന്ന് പ്തമജ പറയുന്നു. ഒടുവിലിന്റെ രോഗാവസ്ഥയിൽ പലരും സഹായിച്ചിട്ടുണ്ട്. മരണശേഷം സിനിമാലോകത്തുൾപ്പെടെ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ഒടുവിൽ ഫൗണ്ടേഷന്റെ എല്ലാ സഹകരണവും എപ്പോഴും ഒപ്പമുണ്ടായിരുന്നു.
ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ഒടുവിലെന്ന നടനെ ഇന്ന് സിനിമയും സിനിമക്കാരും മറന്ന് കഴിഞ്ഞെന്നും അഭിനേതാക്കളുടെ സംഘടയായ അമ്മയോ അതിന്റെ അമരക്കാരോ ഒടുവിലിന്റെ മരണ ശേഷം ഈ കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ റിപ്പോർട്ട്. ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം ഒരു നേരത്തെ ആഹാരത്തിനായി പാടുപെടുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഒടുവിൽ ഉണ്ണികൃഷ്ണന്റെ മരണ ശേഷം ചലച്ചിത്ര അക്കാദമി നൽകുന്ന 1000 രൂപ പെൻഷനും പേരക്കുട്ടിക്ക് ലഭിക്കുന്ന വികാലംഗ പെൻഷനുമാണ് ജീവൻ പിടിച്ചു നിർത്താൻ ഇവരെ സഹായിക്കുന്നതെന്നായിരുന്നു ഏഷ്യാനെറ്റ് വാർത്ത.