ഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ കങ്കണയുടെ ഗംഭീര പെർഫോമൻസ് കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ കങ്കണ നിറഞ്ഞാടുകയാണ്. ഒരു സംഭാഷണം പോലുമില്ലാതെയാണ് ടീസർ പുറത്തിറങ്ങിയിരുക്കുന്നത്.

ക്വീൻ എന്ന ചിത്രത്തിൽ മേക്കപ്പില്ലാതെ കൈയടി നേടിയ താരമാണ് കങ്കണ. സിമ്രാൻ എന്ന ചിത്രത്തിലും മേക്കപ്പില്ലാതെ തന്നെയാണ് താരം അഭിനയിച്ചിരിക്കുന്നത്. യഥാരത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഗുജറാത്തിക്കാരിയായ വേലക്കാരിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

സീരിയസ് കഥാപാത്രങ്ങൾക്ക് ഒപ്പം തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചി രിക്കുകയാണ് കങ്കണ പുതിയ ടീസറിലൂടെ. ഡയലോഗുകൾ ഒന്നമില്ലാത്ത ടചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസർ.

ഹസ്‌നൽ മേത്തയാണ് സിമ്രാന്റെ സംവിധാനം. ഹോട്ടൽ ജീവനക്കാരിയായ സിമ്രാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിക്കുന്നത്. അമേരിക്കയിലാണ് ചിത്രത്തിന്റെ ഭുരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. സോഹം ഷാ, രൂപീന്ദർ നാഗ്ര, ഇഷാ തിവാരി, അനീഷ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.