തൊടുപുഴ : ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് സമ്മേളനം തൊടുപുഴ റസ്റ്റ് ഹൗസ് ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് പീറ്റർ ഇഗ്‌നേഷ്യസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം തൊടുപുഴ നഗരസഭ ചെയർപേഴ്സൺ മിനി മധു ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് റ്റി. എസ്. ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി പി. അനൂപ് സംസ്ഥാന സമിതി അംഗം വി. റ്റി സന്തോഷ്‌കുമാർ, ജില്ലാ ട്രഷറർ നവാസ് സംസ്ഥാന ഉപദേശക സമിതി അംഗം മോഹൻ കല്ലാർ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ. ജി. ഷീല സ്വാഗതവും വൈസ് പ്രസിഡന്റ് പി. സുജയ നന്ദിയും പറഞ്ഞു. ആധാരം എഴുത്ത് അസ്സോസിയേഷൻ കുടുംബാംഗവും അസ്സോസിയേഷന്റെ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി മധുവിന്റെ ഭാര്യയുമായ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ മിനി മധുവിനെ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു.