- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ കൊണ്ടുപോകുന്നതിന് ദുബായ് മുനിസിപ്പാലിറ്റിയുടെ നിരോധനം വരുന്നു; ഭക്ഷണത്തിൻ പോളീത്തിന്റെ അംശം കടന്ന് കാൻസറിന് കാരണമാകുമെന്ന് പഠനം
ദുബായ്: പ്ലാസ്റ്റിക് ബാഗുകളിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നതിന് ദുബായിൽ നിരോധനം വരുന്നു. ദുബായിലെ വിവിധ കടകളിൽ നിന്നും ബ്രഡ് ഐറ്റംസ് പോളിത്തീൻ ബാഗുകളിൽ കൊണ്ടുപോകുന്നതിന് ഇതോടെ ശമനമാകും. പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുപോകുന്ന ഭക്ഷണത്തിലേക്ക് പ്ലാസ്റ്റിക്കിന്റെ അംശം കടക്കുമെന്നതിനെക്കുറിച്ച് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് നിരോധത
ദുബായ്: പ്ലാസ്റ്റിക് ബാഗുകളിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നതിന് ദുബായിൽ നിരോധനം വരുന്നു. ദുബായിലെ വിവിധ കടകളിൽ നിന്നും ബ്രഡ് ഐറ്റംസ് പോളിത്തീൻ ബാഗുകളിൽ കൊണ്ടുപോകുന്നതിന് ഇതോടെ ശമനമാകും.
പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുപോകുന്ന ഭക്ഷണത്തിലേക്ക് പ്ലാസ്റ്റിക്കിന്റെ അംശം കടക്കുമെന്നതിനെക്കുറിച്ച് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് നിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗം തീരുമാനമെടുത്തത്. . ഇത്തരത്തിൽ തുടർച്ചയായുള്ള ഉപയോഗം കാൻസർ രോഗത്തിന് കാരണമാകുമെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്.
ബേക്കറികളിൽ നിന്നും നൽകുന്ന ബ്രഡ് പരിശോധന നടത്തിയപ്പോൾ കൂടിയ അളവിൽ പോളത്തീൻ അടങ്ങിയതായി കണ്ടെത്തിയതായതായും റിപ്പോർട്ടിൽ പറയുന്നു.പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുപോകുന്ന ഭക്ഷണങ്ങൾ കൂടുതലായി അസേറ്റിക് ഫുഡ് അടങ്ങിയിട്ടുള്ളതായും. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് പുറമെ അത് ശരീരത്തിനും ഏറെ ദോഷം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. ഇത്തരം പോളിത്തീൻ ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുകയാണ് നല്ലതെന്നാണ് നിർദ്ദേശം.