കൊച്ചി;ജോജു ജോർജ്ജിന്റെ വ്യത്യസ്ത മേക്കോവറിലൂടെ ശ്രദ്ധിക്കപ്പെട്ട ചിത്രം 'ജോസഫി'ന്റെ ടീസർ പുറത്തെത്തി. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ സ്വഭാവം വിളിച്ചറിയിക്കുന്നതാണ് ടീസർ. ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടീസറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിൽ ജോജുവിന്റെ കഥാപാത്രം എന്നാണ് വിവരം. ഷാഹി കബീർ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവനാണ്. കിരൺ ദാസ് എഡിറ്റിങ്. സംഗീതം രഞ്ജിൻ രാജ്. സൗണ്ട് ഡിസൈൻ ടോണി ബാബു.

ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ഇർഷാദ്, ആത്മീയ, മാളവിക മേനോൻ, അനിൽ മുരളി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് തന്നെയാണ് നിർമ്മാണം. അടുത്ത മാസം തീയേറ്ററുകളിൽ.