രാജ്യത്ത് ലൈസൻസോടെ പ്രവർത്തിക്കുന്ന ബൈസൈക്കിൾ ഷെയറിങ് കമ്പനികളുടെ പേരുകൾ ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചതിന് പിന്നാലെ ചൈനിസ് കമ്പനിയായ ഓഫോ വാടക നിരക്ക് ഉയർത്തി. പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിലായി. പുതിയ നിരക്ക് വർദ്ധനവ് മൊബൈൽ ആപ്ലിക്കേഷനിൽ കൊണ്ടുവന്നതായി കമ്പനി അറിയിച്ചു.

ബൈസൈക്കിൾ യൂസേഴ്‌സ് ഫീയായി 0.50 ഡോളർ ആണ് നിലവിൽ കമ്പനി ഈടാക്കുന്നത്. കൂടാതെ ഓരോ പതിനഞ്ച് മിനിറ്റിനും 0.50 ഡോളർ എന്ന നിരക്കിലുമാണ് ഈടാക്കുന്നത്. അതായത് പത്ത് മിനിറ്റ് റൈഡിന് 1 ഡോളറും 16 മിനിറ്റ് റൈഡിന് 1.50 ഡോളർ നിരക്കുമായിരിക്കും ഈടാക്കുക. അതായത് മുമ്പത്തേതിനേക്കാൾ 30 മിനിറ്റ് സമയത്തേക്കുള്ള നിരക്കിൽ 0.50 ഡോളറിന്റെ വർദ്ധനവായിരിക്കും നടപ്പിലാകുക.

കൂടാതെ 30 ദിവസത്തെ ഓഫോ പാസിന് 8.99 ഡോളറായി ഉയരും. നിലവിൽ 6.99 ഡോളറായിരുന്നു നിരക്ക്. 60 ദിവസത്തേക്കുള്ള പാസിന് 16.99 ഡോളറായും 90 ദിവസത്തെ പാസിന് 26.99 ഡോളറായും വർദ്ദനവ് ഉണ്ടാകും.