- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂർവങ്ങളിൽ അപൂർവമായ ഒരു രക്തം ഗ്രൂപ്പ്; രക്തം വേണ്ട രോഗം വന്നാൽ മരണം മാത്രം വഴി; ബോംബെ ഓ എച്ച് ഗ്രൂപ്പ് രക്തദാനത്തിന്റെ കഥ
നെഗറ്റീവ് ഗ്രൂപ്പ് രക്തങ്ങളാണ് അപൂർവങ്ങളിൽ അപൂർവമെന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ ഇതിലും അപൂർവമായ രക്തമാണ് ബോംബെ ഓ എച്ച് ഗ്രൂപ്പ് എന്നാണ് റിപ്പോർട്ട്. ബാംഗ്ലൂർകാരനായ രവിക്ക് ഈ അപൂർവരക്തമാണത്രെ. അഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മായിക്ക് ഓപ്പറേഷനോടനുബന്ധിച്ച് രക്തം ദാനം ചെയ്യാൻ വേണ്ടി ചെന്നപ്പോഴാണ് ഈ 27 കാരന് തന്റെ രക്തം
നെഗറ്റീവ് ഗ്രൂപ്പ് രക്തങ്ങളാണ് അപൂർവങ്ങളിൽ അപൂർവമെന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ ഇതിലും അപൂർവമായ രക്തമാണ് ബോംബെ ഓ എച്ച് ഗ്രൂപ്പ് എന്നാണ് റിപ്പോർട്ട്. ബാംഗ്ലൂർകാരനായ രവിക്ക് ഈ അപൂർവരക്തമാണത്രെ. അഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മായിക്ക് ഓപ്പറേഷനോടനുബന്ധിച്ച് രക്തം ദാനം ചെയ്യാൻ വേണ്ടി ചെന്നപ്പോഴാണ് ഈ 27 കാരന് തന്റെ രക്തം ബോംബേ ഓ എച്ച് ഗ്രൂപ്പിൽ പെട്ടതാണെന്ന് മനസ്സിലായത്. സാധാരണയായി മഹാരാഷ് ട്രയിൽ മാത്രമാണ് ഈ രക്തഗ്രൂപ്പ് കാണപ്പെടുന്നത്.
രവിയുടെ രക്തം ഈ ഗ്രൂപ്പിൽ പെട്ടതാണെന്ന് മനസ്സിലാക്കിയ നിമിഷം ബ്ലഡ്ബാങ്കുകാർ അയാളുടെ പേര് ഡോണർ രജിസ്റ്ററിൽ വലിയ അക്ഷരത്തിലാണ് കുറിച്ചിട്ടത്. ഈ രക്തഗ്രൂപ്പുള്ള മറ്റ് രണ്ട് പേർ മാത്രമെ ഡോണർ രജിസ്റ്ററിലുള്ളൂവെന്നാണ് ബ്ലഡ് ബാങ്കുകാർ പറഞ്ഞത്. ഈ രക്തത്തിന്റെ ആവശ്യക്കാർ വളരെ ക്കുറവായതിനാൽ ഈ അഞ്ച് വർഷത്തിനിടെ തനിക്കൊരിക്കലും രക്തം ദാനം ചെയ്യേണ്ടി വന്നിട്ടില്ലെന്നും രവി പറയുന്നു. എന്നാൽ തന്റെ രക്തത്തിന്റെ അപൂർവതയറിഞ്ഞ് ഭയപ്പാടോടെയാണീ യുവാവ് നാളുകൾ തള്ളി നീക്കുന്നത്. എന്തെങ്കിലും ഒരു അത്യാവശ്യം വന്നാൽ തന്റെ രക്തത്തിനായി എവിടെപ്പോയി അന്വേഷിക്കുമെന്ന് ആശങ്കിയിലാണ് രവി. ലിവർ ട്രാൻസ്പ്ലാന്റ്‌സ് പോലുള്ള മേജർ സർജറികൾക്ക് 20 യൂണിറ്റിലധികം രക്തം വേണ്ടി വരുമെന്നും അത്തരം ഘട്ടത്തിൽ തന്റെ മുന്നിൽ മരണം മാത്രമെയുള്ളുവെന്നുമാണ് രവി ആശങ്കപ്പെടുന്നത്.
സാധാരണ അപൂർവരക്തഗ്രൂപ്പുകൾ 1000ത്തിൽ ഒരാൾക്കെങ്കിലും ഉണ്ടാകും. എന്നാൽ ബോംബെ ഓ എച്ച് മുംബൈയിലെ 7600 പേരിൽ ഒരാളിൽ മാത്രമെ കാണപ്പെടുന്നുള്ളൂ. എന്നാൽ തെക്ക്പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ 2500ൽ ഒരാൾക്ക് ഈ ഗ്രൂപ്പുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും ഈ രക്തഗ്രൂപ്പ് കണ്ടെത്തിയിട്ടില്ല.ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിൽ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒരിക്കൽ മാത്രമെ ബോംബെ ഓ എച്ച് ഗ്രൂപ്പിൽ പെട്ട രക്തം വേണ്ടി വരുന്നുള്ളൂവെന്നാണ് ഹോസ്പിറ്റലിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ ഡയറക്ടറായ ഡോ. രവി മാക്രൂ പറയുന്നത്.
ബോംബെ ഒച്ചിനെപ്പോലുള്ള അപൂർവങ്ങളിൽ അപൂർവങ്ങളായ രക്തഗ്രൂപ്പുകൾ വേറെയും കണ്ട് വരുന്നുണ്ട്. അത്തരത്തിലുള്ള ഒന്നാണ്. ഡി/ഡി. ഇത് ഇന്ത്യയിൽ വെറും നാല് പേരിൽ മാത്രമെ കണ്ടെത്തിയിട്ടുള്ളൂ. ഒരു ഇന്ത്യൻ സ്ത്രീയിൽ മാത്രം കണ്ടെത്തിയിട്ടുള്ള ഗ്രൂപ്പാണ് ഇൻ(എ+ ബി). അവർ കാൻസർ രോഗിയുമാണ്. സിഒ(എബി) ലോകത്തിൽ ആറ് പേർക്ക് മാത്രമുള്ള രക്തമാണ്. ഇതിൽ ഒരു ഇന്ത്യൻ സ്ത്രീയും ഉൾപ്പെടുന്നു. പാർസി വിഭാഗത്തിൽ മാത്രം കാണുന്ന രക്തഗ്രൂപ്പാണ് സിഡിഇ/സിഡിഇ. രണ്ടാളുകളിൽ മാത്രം കണ്ടെത്തിയ അപൂർവ രക്തമാണ് എംജി.