- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രാഫിക് ടിക്കറ്റ് നൽകുന്നതിനിടെ പിടികൂടിയ സ്ത്രീ അനധികൃത കുടിയേറ്റക്കാരിയെന്ന് കണ്ടെത്തൽ; നാല് കുട്ടികളുടെ മാതാവായ സ്ത്രീയെ നാടുകടത്തി
ഒഹായൊ: 20 വർഷമായി അമേരിക്കയിൽ അനധികൃതമായി കഴിഞ്ഞിരുന്ന ബിയാട്രിസ് മൊറാലസിനെ (37) മെക്‌സിക്കോയിലേക്ക് നാട് കടത്തി.ലൈസൻസില്ലാതെ വാഹനം ഓടിച്ച കുറ്റത്തിന് പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ ഇല്ലീഗൽ ഇമ്മിഗ്രന്റാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.ഇവരുടെ ഭർത്താവ് നിയമവിധേയമായി അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്. ഇരുവർക്കും ഇവിടെ ജനിച്ച നാല് കുട്ടികളുണ്ട്.ബിയാട്രിസ്സിന്റെ പേരിൽ കേസ്സുകൾ ഒന്നും നിലവിലില്ലെങ്കിലും, അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാട് കടത്തുകയാല്ലാതെ വോറൊരുവഴിയുമില്ലെന്ന് ഐ സി ഇ വക്താവ് പറഞ്ഞു.നാല് കുട്ടികളുടെ പരിഗണന നൽകി ഇവരെ ഇവിടെ താമസിക്കുവാൻ അനുവദിക്കുമെന്ന് പ്രതീക്ഷയാണ് ഓഗസ്റ്റ് 1 ന് ഇവരെ മെക്‌സിക്കോയിലേക്ക് നാട് കടത്തിയതോടെ അസ്തമിച്ചതെന്ന് ഭർത്താവ് മൊറൊലൊസ് പറഞ്ഞു. നാല് കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. എന്നാൽ യാതൊരു കാരണവശാലും അനധികൃത കുടിയേറ്റക്കാരെ ഇവിടെ തുടരാൻ അനുവദിക്കുകയില്ല എന്ന ട്രംമ്പ് ഭരണകൂടത്തിന്റെ തീരുമാന
ഒഹായൊ: 20 വർഷമായി അമേരിക്കയിൽ അനധികൃതമായി കഴിഞ്ഞിരുന്ന ബിയാട്രിസ് മൊറാലസിനെ (37) മെക്‌സിക്കോയിലേക്ക് നാട് കടത്തി.ലൈസൻസില്ലാതെ വാഹനം ഓടിച്ച കുറ്റത്തിന് പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ ഇല്ലീഗൽ ഇമ്മിഗ്രന്റാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.ഇവരുടെ ഭർത്താവ് നിയമവിധേയമായി അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്.
ഇരുവർക്കും ഇവിടെ ജനിച്ച നാല് കുട്ടികളുണ്ട്.ബിയാട്രിസ്സിന്റെ പേരിൽ കേസ്സുകൾ ഒന്നും നിലവിലില്ലെങ്കിലും, അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാട് കടത്തുകയാല്ലാതെ വോറൊരുവഴിയുമില്ലെന്ന് ഐ സി ഇ വക്താവ് പറഞ്ഞു.നാല് കുട്ടികളുടെ പരിഗണന നൽകി ഇവരെ ഇവിടെ താമസിക്കുവാൻ അനുവദിക്കുമെന്ന് പ്രതീക്ഷയാണ് ഓഗസ്റ്റ് 1 ന് ഇവരെ മെക്‌സിക്കോയിലേക്ക് നാട് കടത്തിയതോടെ അസ്തമിച്ചതെന്ന് ഭർത്താവ് മൊറൊലൊസ് പറഞ്ഞു.
നാല് കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. എന്നാൽ യാതൊരു കാരണവശാലും അനധികൃത കുടിയേറ്റക്കാരെ ഇവിടെ തുടരാൻ അനുവദിക്കുകയില്ല എന്ന ട്രംമ്പ് ഭരണകൂടത്തിന്റെ തീരുമാനം നടപ്പിലാക്കുന്നതിന് അധികൃതർ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.