ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) 2016 രജത ജൂബിലി വർഷമായി ആഘോഷിക്കുന്നു. ആഘോഷങ്ങലോടനുബന്ധിച്ചു വിവിധ കലാ സാംസ്‌കാരിക ആധ്യാത്മിക പരിപാടികൾ സംഘടിപ്പിക്കുന്നതായി സെക്രട്ടറി വിനോദ് ബാഹുലേയൻ അറിയിച്ചു. 1992ൽ ചെറിയ രീതിയിൽ ആരംഭിച്ച 'ഓം', കാലിഫോർണിയയിലെ മലയാളികളുടെ ഇടയിൽ കേരളത്തനിമ നിറഞ്ഞ പരിപാടികളുമായി രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്.

മഹാശിവരാത്രി പ്രമാണിച്ച് മാർച്ച് പന്ത്രണ്ടിനും, വിഷുവിനോടനുബന്ധിച്ചു ഏപ്രിൽ ഒൻപതിനും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മെയ്‌ 21-നു (ശനിയാഴ്ച) ലോസ് ആഞ്ചലസിലെ ചിന്മയ മിഷൻ സെന്റെറിൽ വച്ചു പത്താമതു രവി വർമ അനുസ്മരണ ചിത്രകലാമത്സരവും ഇരുപത്തിയഞ്ചാമത് 'സ്വാതിതിരുനാൾ ഡേ' യും ആഘോഷിക്കുന്നു. തിരുവിതാംകൂർ റാണി ഗൗരി പാർവതി ഭായി മുഖ്യാതിഥിയായ പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകൻ ശങ്കരൻ നമ്പൂതിരിയടക്കമുള്ള പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കും. രാവിലെ എട്ടുമുതൽ രാത്രി ഒൻപതു വരെ നീളുന്ന സ്വാതി തിരുനാൾ കീർത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികൾക്ക് ഒരു നല്ല വിരുന്നായിരിക്കും.

കേരളത്തിലെ പ്രശസ്ത സംഗീത ഗ്രൂപ്പ് 'തൈകുടം ബ്രിഡ്ജിന്റെ' മ്യുസിക് നൈറ്റ് ജൂൺ 12 ഞായറാഴ്ച ഫുളോർട്ടൻ പ്ലമ്മെർ ഓഡിറ്റോറിയത്തിൽ നടത്തുന്നതാണ്. ഈ വർഷത്തെ പിക്‌നിക്ക്, ഗ്രാജുവേഷൻ ഡേ ജൂൺ മുപ്പതിനു സെറിട്ടോസ് റീജിണൽ പാർക്കിൽ നടക്കും. ശ്രീനാരായണ ഗുരു ജയന്തി ഓണാഘോഷങ്ങൾ സെപ്റ്റംബർ പതിനേഴിന് റ്റസ്ട്ടിനിൽ ഉള്ള ചിന്മയ മിഷനിൽ വച്ചായിരിക്കും നടക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠന സഹായമെത്തിക്കുന്ന പദ്ധതിയായ 'എജ്യൂക്കേറ്റ് എ കിഡ്' ധന സമാഹരണ ഡിന്നർ നവംബർ അഞ്ചിന് ബ്യുണ പാർക്കിലുള്ള അമയ്യ റസ്‌റ്റൊറന്റിൽ നടത്തുന്നതാണ്. നവംബർ പന്ത്രണ്ടു മുതൽ ജനുവരി പതിനാലു വരെ പ്രത്യേക മണ്ഡല- മകരവിളക്ക് പൂജകളും ഓം ഒരുക്കുന്നുണ്ട്. വളർന്നു വരുന്ന ഗായകരെ പ്രോത്സാഹിപ്പിക്കുന്ന 'ഓപ്പൺ മൈക്കിന്റെ' തീയതി പിന്നീടു അറിയിക്കുന്നതാണ്. ഓണാഘോഷതോടനുബന്ധിച്ചു പുറത്തിറക്കുന്ന രജത ജൂബിലി സുവനീരിലേയ്ക്ക് കലാ സാഹിത്യ സൃഷ്ടികളും പരസ്യങ്ങളും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

രജത ജൂബിലി ആഘോഷങ്ങൾ വൻ വിജയമാക്കുന്നതിനു എല്ലാ മലയാളികളും സഹകരിക്കണമെന്നും, മേൽപറഞ്ഞ ദിവസങ്ങൾ കണക്കിലെടുത്ത് തങ്ങളുടെ പരിപാടികളും ജോലിയും മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ഓം പ്രസിഡന്റ് രമാ നായർ, സെക്രട്ടറി വിനോദ് ഭാഹുലേയൻ, രവി വെള്ളത്തിരി എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ohmcalifornia.org kµÀin¡p-I -