മെൽബൺ :- കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ വേദനകൾ അകറ്റുവാൻ ഓ.ഐ.സി.സി. ദുരിത ബാധിത പ്രദേശങ്ങളിൽ സ്‌കൂൾ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രളയബാധിതരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ തുടർപഠനത്തിനാവശ്യമായ പഠനോപകരണങ്ങൾ റോജി എം ജോൺ MLA യ്ക്ക് ഓ ഐ സി സി ഓസ്‌ട്രേലിയ ദേശീയ അധ്യക്ഷൻ ഹൈനെസ്സ് ബിനോയ് കൈമാറി.

വെള്ളപ്പൊക്ക കെടുതിയിൽ ഒട്ടനവധി സ്‌കൂൾ കുട്ടികളുടെ പുസ്തകങ്ങൾ ഉൾപ്പടെ നശിച്ചുപോയിരുന്നു. ഓ. ഐ. സി.സി. ഓസ്‌ട്രേലിയായുടെ തുടർ സഹായങ്ങൾ താമസിയാതെ തന്നെ നടത്തുമെന്ന് ഓ. ഐ. സി.സി. ഓസ്‌ട്രേലിയ പ്രസിഡന്റ് ഹൈനസ്സ് ബിനോയി അറിയിച്ചു. ഓ. ഐ. സി.സി.യുടെ മാതൃകാപരമായ പ്രവർത്തനത്തെ റോജി.എം. ജോൺ എംഎൽ.എ. പ്രശംസിച്ചു.