ഴിഞ്ഞ ദിവസം ഖത്തറിലും നാട്ടിലുമായി വന്ന ഒരു പത്രവാർത്തായാണ് ഈ കുറിപ്പിനാധാരം. പ്രസ്തുത വാർത്തയിൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഖത്തറിൽ മൂന്ന് പാർലമെന്റ് കമ്മറ്റികൾ നിലവിൽ വന്നതായി പ്രസിദ്ധീകരിക്കപ്പെ ടുകയുണ്ടായി. ഇൻകാസ് ഗ്ലോബൽ കമ്മറ്റി അംഗങ്ങളായ സിദ്ദീഖ് പുറായിൽ, കരീം അബ്ദുള്ള, സെൻട്രൽ കമ്മറ്റി സെക്രട്ടറി കേശവദാസ്, മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ എന്നിവർ അടങ്ങുന്ന ഇൻകാസ് നേതാക്കളുടെ നേതൃത്വത്തിൽ ആണ് ഇത്തരം കമ്മറ്റികൾ വന്നതായി വാർത്ത വന്നത്.

ഇത്തരത്തിലുള്ള കമ്മറ്റികൾ ഒന്നും തന്നെ സെൻട്രൽ കമ്മറ്റിയുടെയും കെ പി സി സി യുടെയും അറിവോ സമ്മതമോ ഇല്ലാതെ വന്നതാണെന്നും അതുകൊണ്ട് തന്നെ അവ നിലനിൽക്കുന്നതല്ലെന്നും ഇതിനാൽ അറിയിക്കുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ഒരുമിച്ചു കൊണ്ടുപോകേണ്ട ചരിത്രപരമായ ഉത്തരവാദിത്വമാണ് ഇൻകാസിനുള്ളത്. ഈയവസരത്തിൽ സംഘടനയിൽ വിഭാഗീയത വളർത്താൻ മാത്രം ഉതകുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും അത്തരം വിമത പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നവർക്ക് എതിരെ കർശന നടപടികൾ ഉണ്ടാവുമെന്നും അറിയിക്കുന്നു.