മെൽബൺ :- ഓ. ഐ. സി.സി യുടെ ക്ഷണപ്രകാരം ഓസ്‌ട്രേലിയായിൽ അഡ്വ പിടി. തോമസ് MLA യും വി.ടി.ബൽറാം MLA യും മെൽബണിൽ പ്രസംഗിക്കും. ഓഐ സി സി ഒരുക്കുന്ന നെഹൃ ജയന്തിയിൽ പങ്കെടുക്കുവാനാണ് ഇരുവരും എത്തുന്നത്. ഓസ്‌ടേലിയായിലെ മറ്റ് സംസ്ഥാനങ്ങളിലും ഓ.ഐ.സി.സി.യുടെ പരിപാടികൾ സംഘടിപ്പിച്പിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.

മെൽബണിലെ ഗ്രീൻസ് ബറോ സെർബിയൻ ഓർത്ത് സോക്‌സ് ഹാളിൽ 18നാം തീയതി വൈകീട്ട് 6 ന് ആഘോഷങ്ങൾ തുടങ്ങും. KSU സംസ്ഥാന പ്രസിഡന്റായി കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയ അഡ്വ. പിടി. തോമസ് ദീർഘനാൾ തൊടുപുഴയുടെ MLA ആയും ഇടുക്കിയുടെ MP ആയും പ്രവർത്തിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ KSU വിനെ പടുത്തുയർത്താൻ ഇടുക്കിക്കാരനായ പിടി മുൻപന്തിയിലായിരുന്നു.

ഇപ്പോൾ തൃക്കാക്കരയെ പ്രതിനിധാനം ചെയ്യുന്ന MLAയാണ്. തൃത്താല യുടെ ചുണക്കുട്ടനാണ് വി.ടി.ബൽറാം MLA , യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഹരമായ ബൽറാം മികച്ചൊരു പ്രാസംഗീകനും വാഗ്മിയുമാണ്. രാഷ്ടീയ എതിരാളികൾക്ക് സോഷ്യൽ മീഡിയാ വഴി മറുപടി കൊടുക്കുന്നതിൽ മികച്ചു നിൽക്കുന്നു. ഈ രണ്ട് പ്രമുഖ MLA മാർ മെൽബണിൽ ഒരുമിച്ചു വരുന്നു എന്നതും ഒരു പ്രത്യേകതയാണ്.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0432 583 746 , 0406 655 225 , 0401955965.