- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
'ഗ്ലോബൽ ഒഐസിസി വാഴക്കാടിന്' പുതിയ നേതൃത്വം നിലവിൽ വന്നു
ദോഹ: വ്യത്യസ്ത വിദേശ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന വാഴക്കാട് പഞ്ചായത്തിലെ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ 'ഗ്ലോബൽ ഒഐസിസി വാഴക്കാടിന്' എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു. കഴിഞ്ഞ കാലങ്ങളിൽ വാഴക്കാട്ടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ രംഗങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിട്ടുള്ള ഗ്ലോബൽ ഒഐസിസിക്ക് 2020 -21 വർഷങ്ങളിലേക്കാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്.
അൻവർ സി കെ(ജിദ്ദ) പ്രസിഡന്റും, മൻസൂർ സികെ(ദുബായ്) ജനറൽ സെക്രട്ടറിയും, അൻസാർ സി കെ(റിയാദ്) ട്രഷററുമായി തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിൽ ഹർഷിദ് ചിറ്റൻ(റിയാദ്), ജൈസൽ കെ കെ (ദോഹ) എന്നിവർ വൈസ് പ്രെസിഡന്റുമാരാണ്. ഷബീർ അലി പി എം (ദോഹ) , നഫീർ തറമ്മൽ (ദമാം), വഹീദ് (റിയാദ്), ശരീഫ് കെ പി (ഒമാൻ), ജാവിഷ് അഹമ്മദ്(ദമാം ), അൻവർ സാദത് (റിയാദ്) എന്നിവരെ ചാരിറ്റി കോഡിനേറ്റർമാരായും, ഷംവിൽ എളാംകുഴി (ദോഹ), റിയാസ് എളമരം(ദുബായ്) എന്നിവരെ മീഡിയ കോഡിനേറ്റർമാരായും തെരെഞ്ഞെടുത്തു.
സൗദി അറേബിയയിലെ വിവിധ പ്രവിശ്യകൾ, UAE യിലെ വിവിധ എമിറേറ്റ്‌സുകൾ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, കാനഡ എന്നി രാജ്യങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന 21 അംഗ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച നേതൃകമ്മറ്റി യോഗം, ഈ മഹാമാരി കാലത്തും കേരള സർക്കാർ കളിക്കുന്ന രാഷ്ട്രീയ നാടകങ്ങൾ നാടിന് അപമാനമാണെന്നും കുറ്റപ്പെടുത്തി.