- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാഷ്ട്രീയ ചാണക്യ സൂര്യൻ': പ്രണബ് മുഖർജിയെ അനുസ്മരിച്ച് ജിദ്ദ ഒ ഐ സി സി
ജിദ്ദ: ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യനായ പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രണാബ് മുഖർജിയുടെ നിര്യണത്തിലൂടെ രാഷ്ട്രീയ-ചാണക്യ-സുര്യന്റെ അസ്തമയമാണ് ഉണ്ടായതെന്ന് ജിദ്ദ ഒ ഐ സി സി യുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കർമ്മ കുശലതയും നേതൃപാടവവുമുള്ള ഇന്ത്യയുടെ മഹാനായ പുത്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരത്തു നിന്ന് ഇന്ത്യയുടെ പ്രഥമ പൗരനായുള്ള മാറ്റം ആ നേതൃമികവിന് പാർട്ടി നൽകിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു.
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌നം പുരസ്‌കര ജേതാവായ അദ്ദേഹത്തിന്റെ അഭാവം ഭാവി രാഷ്ട്രീയത്തിൽ വലിയ നഷ്ട്ടമായിരിക്കും ഉണ്ടാക്കുക. 1969-ലെ തെരഞ്ഞെടുപ്പിൽ പശ്ചിമ മിഡ്നാപുരിൽ വിശ്യ മലയാളിയായ, വി കെ കൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിച്ചു കൊണ്ട്, ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപിച്ച, പ്രണബിന്റെ കർമ്മ മികവ് ശ്രദ്ധയിൽപെട്ട ഇന്ദിരാഗാന്ധിയാണ് കോൺഗ്രസിൽ സജീവമാക്കിത്. പിന്നിട് അദ്ദേഹത്തിന് തിരിഞ്ഞു നീക്കേണ്ടി വന്നിട്ടില്ല, രണ്ടു പ്രാവശ്യം കേന്ദ്ര വിദേശ കാര്യമന്ത്രി, പ്രതിരോധ മന്ത്രി, ധനകാര്യ മന്ത്രി എന്നി നിലകളിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ച വെച്ചത്.
2012-17, വരെയുള്ള കാലയളവിൽ പതിമൂന്നാമതു രാഷ്ട്രപതിയായിരുന്ന അദ്ദേഹം പ്രവാസി ഇന്ത്യക്കാരുടെ ആഗോള കൂട്ടായ്മയായ പ്രവാസി ഭാരത് ദിവസിൽ പങ്കെടുത്തു, പ്രവാസി സമൂഹത്തിനു ഗുണകരമായി നടത്തിയ പ്രഭാക്ഷണങ്ങൾ അമൂല്യ വാക്കുകളായിരുന്നുവെന്നു, സമ്മേളന പ്രതിനിധി എന്ന നിലയ്ക്ക് നിസംശയം പറയാനാകുമെന്നു റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദീർഘ വീക്ഷണത്തോടെ കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി അന്ന് രാജ്യ താല്പര്യം മുൻ നിർത്തി രാഷ്ട്രപതിയായി പ്രണബ് മുഖർജിയെ നിയോഗിക്കുബോൾ, കോൺഗ്രസ് പാർട്ടിക്ക് പിന്നീട് വലിയ നഷ്ടമാണ് സംഭവിച്ചതെന്നു, കോൺഗ്രസ്സും രാജ്യവും ഒന്നായി കണ്ട നേതാവായിരുന്നു അദ്ദേഹമെന്നും മുനീർ പറഞ്ഞു