ദമ്മാം, സൗദി അറേബ്യ : അന്ന ധാതാക്കളായ കർഷകരുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദമ്മാം ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രമേയം പാസ്സാക്കി. പ്രസിഡന്റ് നിഷാദ് കുഞ്ചുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അജാസ് അലി പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയുടെ ആത്മവായ കാർഷിക മേഖലയെ തകർക്കുന്ന രീതിയിലുള്ള മോദി സർക്കാരിന്റെ പുതുക്കിയ നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

സെക്രട്ടറി ഡീൻ റോച്ച സ്വാഗതം ആശംസിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് അൻവർ സാദിഖ്, സെക്രട്ടറി ലൂയിസ് കാവാട്ട്, നിർവാഹക സമിതി അംഗങ്ങളായ അജ്മൽ കോതമംഗലം, നിസാർ വാഴക്കുളം നിബിൻ പെരുമ്പാവൂർ എന്നിവർ പ്രസംഗിച്ചു. ട്രഷറർ അമൽ റഹ്മാൻ നന്ദി പറഞ്ഞു.