- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് - ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി കൺവൻഷൻ നടത്തി
മനാമ : മൂന്നു ഘട്ടമായി കേരളത്തിൽ നടക്കുന്ന ത്രി തല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവാസലോകത്തു നിന്ന് പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവൻഷൻ നടത്തി. സംസ്ഥാന സർക്കാർ ത്രിതല പഞ്ചായത്തുകളെ കഴിഞ്ഞ നാലര വർഷക്കാലമായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായി പഞ്ചായത്തുകൾക്ക് ലഭിക്കേണ്ട ഫണ്ടുകൾ പോലും കൊടുക്കാതെ, പ്രഖ്യാപിച്ച ഫണ്ടുകൾപ്രകാരം പദ്ധതികൾ തയാറാക്കി പ്ലാനിങ് ഓഫീസുകളിൽ നിന്ന് അനുമതി ലഭിച്ചുകഴിഞ്ഞു പ്രവർത്തനം നടത്തി വരുമ്പോൾ ആവശ്യത്തിന് തുകകൾ അനുവദിച്ചുകൊടുക്കാതെ സർക്കാർ പഞ്ചായത്തുകളുടെ വികസനത്തെ തകർക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നാല് വർഷമായി മാർച്ചുമാസം ട്രഷറികളിൽ പണം ഇല്ലാതെ വരുമ്പോൾ പദ്ധതി വെട്ടി ചുരുക്കിയാണ് മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്തെ ഹൈസ്‌കൂൾ വരെയുള്ള എല്ലാ സർക്കാർ സ്‌കൂൾ കളുടെയും ചുമതലകൾ ജില്ലാ പഞ്ചായത്ത് വരെയുള്ള ത്രിതല പഞ്ചായത്തുകൾക്കാണ്. സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് സർക്കാർ സ്‌കൂളുകളുടെ കെട്ടിട നിർമ്മാണം നടത്തുന്നത് പഞ്ചായത്തുകളുടെ അധികാരത്തിന്മേൽ നടത്തുന്ന കൈയേറ്റവും, അഴിമതി നടത്തി സ്വന്തക്കാർക്ക് പണം സമ്പാദിക്കാനുള്ള മാർഗമായി കാണുകയാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ നടത്തിയ അഴിമതി ഇതിന് ഉദാഹരണമാണ്. കൊറോണക്കാലത്തു പ്രവാസികളെ ഏറ്റവും കൂടുതൽ പ്രവാസികളെ ബുദ്ധിമുട്ടിച്ച കേന്ദ്ര, കേരള സർക്കാരുകൾക്ക് എതിരെ പ്രവാസി കുടുംബങ്ങൾ വിധി എഴുതും.
പ്രവാസികളെ നാട്ടിൽ എത്തിക്കുവാൻ ഫ്ളൈറ്റുകൾ ക്രമകരിക്കാതെയും, പ്രവാസി സംഘടനകൾ ക്രമീകരിച്ച ഫ്ളൈറ്റുകൾക്ക് അനുമതി യഥാസമയം നൽകാതെ, നിസ്സാര കാരണങ്ങൾക്ക് പോലും ബുദ്ധിമുട്ടിച്ച സർക്കാരുകളാണ്. സർക്കാർ സംവിധാനങ്ങൾ അലംഭാവം കാട്ടിയതുകൊണ്ടാണ് ആന്തൂരിലും, കുളത്തൂപ്പുഴയിലും അടക്കം വിവിധ പ്രദേശങ്ങളിൽ പ്രവാസികളായ ബിസിനസ് സംരംഭകർക്ക് ആത്മഹത്യ ചെയ്യെണ്ട സാഹചര്യം ഉണ്ടായത്. തിരിച്ചു നാട്ടിൽ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ മുൻകൈ എടുക്കുന്നില്ല. പ്രവാസികളെ കൊറോണ വാഹകർ എന്നും, കൊറോണ പരത്തുവനാണ് പ്രവാസികൾ നാട്ടിലേക്ക് മടങ്ങി വരുന്നത് എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടി പറഞ്ഞ സർക്കാരിനെതിരെ പ്രവാസി സംഘടനകൾ രംഗത്തു വരണം എന്നും ഒഐസിസി കൺവൻഷൻ ആവശ്യപ്പെട്ടു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം കൺവൻഷൻ ഉത്ഘാടനം ചെയ്തു. ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി, ജില്ലാ നേതാക്കളായ അലക്‌സാണ്ടർ. സി കോശി, വി. വിഷ്ണു, ഷാനവാസ് പന്തളം എന്നിവർ പ്രസംഗിച്ചു.