ജിദ്ദ: കോൺസുലേറ്റിന്റെ പ്രവർത്തനം ഇന്ത്യൻ സമൂഹത്തിനു കൂടുതൽ അനുഭവ വേദ്യമാകുയാവാൻ ശ്രമിക്കുമെന്നും ഏതു സമയത്തും എന്ത് ആവശ്യത്തിനും ബന്ധപെടുവാൻ അവസരം ഒരുക്കുമെന്നും കോൺസൽ ജനറൽമുഹമ്മദ് ഷാഹീദ് ആലം പറഞ്ഞു. പുതുതായി സ്ഥാനമേറ്റടുത്ത അദ്ദേഹത്തെ ഓഫീസിൽ വെച്ച് സന്ദർശിച്ച ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു. മുൻപ് ഹജ്ജ് കോണ്‌സുലറായി പ്രവർത്തിച്ച അനുഭവവും ഇന്ത്യൻ സാമൂഹ്യവുമായി ഉള്ള ബന്ധവും കൂടുതൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ബൊക്കെ നൽകി സ്വികരിച്ചു. പ്രവാസികളുടെ വിഷയങ്ങൾ നന്നായി അറിയുന്ന മുൻ കാലങ്ങളിൽ ഒപ്പം പ്രവർത്തിക്കുകയാണ് ചെയ്തതിനു ശേഷം, കുറഞ്ഞ ഇടവേളകൾക്കിടയിൽ വീണ്ടു ജിദ്ദയിൽ പുതിയ ദൗത്യവുമായി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് മുനീർ പറഞ്ഞു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ ഷാൾ അണിയിച്ചു, ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ട്രഷറർ ശ്രീജിത്ത് കണ്ണൂർ എന്നിവരും സന്നിദ്ധരായിരുന്നു.