- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി കുമാരി അരിത ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം; ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ല, കായംകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണം
കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി കുമാരി അരിത ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ല, കായംകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണം ആവേശകരമായി.വരുന്ന 5 വര്ഷം പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു ഗവണ്മെന്റ് യുഡിഫിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വരുന്നതിനും വേണ്ടി ഏപ്രിൽ മാസം 6 ആം തീയതി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഫ് സാരഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് വാഹന പ്രചാരണം സംഘടിപ്പിച്ചത്.
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ, കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ജോൺസൻ എബ്രഹാം ഉത്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. യു മുഹമ്മദ്,യുഡിഫ് കായംകുളം കൺവീനർ എ. ഇർഷാദ്,ബ്ലോക്ക് പ്രസിഡന്റുമാർ അഡ്വ.എ ജെ ഷാജഹാൻ,കെ രാജേന്ദ്രൻ,നഗരസഭാ പ്രതിപക്ഷ നേതാവ് സി എസ് ബാഷ തുടങ്ങി കോൺഗ്രസ്, യുഡിഫ് നേതാക്കളും യോഗത്തിൽ സന്നിഹിതരായിരുന്നു.ചടങ്ങിൽ വച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ, കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സ്വരൂപിച്ച തിരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറി.
ഒഐസിസി മുൻ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം,മുൻ വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടി, ഒഐസിസി ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.