ഫുജൈറ: ഒരു ഇന്ത്യൻ പൗരൻ മാതൃരാജ്യത്തിനു നൽകേണ്ടതെല്ലാം നൽകി കഴിഞ്ഞ ശേഷമാണ് മുൻ രാഷ്ട്രപതി ഡോ. എ.പി ജെ അബ്ദുൽകലാം വിട പറഞ്ഞെതന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ. ക്ലബ്ബ് ജനറൽ സെക്രട്ടറിയും ഒ ഐ സി സി ഫുജൈറ പ്രസിഡണ്ടുമായ കെ.സി അബൂബക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ചതും ഉയർന്ന ചിന്തകൾക്ക്‌പ്രേരിപ്പിച്ചതും അദ്ധേഹമാണ്. ഡോ:എ പി ജെ അബ്ദുൾ കലാമിന്റെ ആകസ്മികമായ വിയോഗം രാജ്യത്തിനാകെ തീരാനഷ്ടമാണ്ശാ സ്ത്രജ്ഞൻ എന്നനിലയിലും രാഷ്ട്രതന്ത്രജ്ഞൻ എന്നനിലയിലും അദ്ദേഹത്തിന് ഒരുപോലെ ശോഭിക്കാൻ കഴിഞ്ഞു. കേരളത്തിന്റെ വികസനകാര്യത്തിൽ സവിശേഷ താൽപ്പര്യം പ്രകടിപ്പിച്ച അദ്ദേഹം വിഷൻ.2020 എന്നപേരിൽ വികസന രേഖ അവതരിപ്പ ശ്രദ്ധ നേടിയെന്നും കെ.സി അബൂബക്കർ ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ ഓർമകൾക്കുമുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.