മൂന്നു പതിറ്റാണ്ടു കാലത്തെ സുദീർഘമായ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേയ്ക്ക് യാത്രയാകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോർജിന് 11/08/2021 ബുധനാഴ്ച, അബ്ബാസിയയിൽ ഒഐസിസി ഓഫീസിൽ വച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു. തുടർന്ന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജോസ് ജോർജിന് കൈമാറി.

ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സാബു തോമസ്, വിജോ പി തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യാത്രയയപ്പിനു ജോസ് ജോർജ് നന്ദി പറഞ്ഞു.

യോഗത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ യൂത്ത് വിങ് ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ സ്വാഗതവും ഒഐസിസി ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കലേഷ് ബി പിള്ളൈ നന്ദി അറിയിച്ചു.