- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി പി രാമകൃഷ്ണൻ അനുസ്മരണം നടത്തി
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഅന്തരിച്ച കണ്ണൂർ മുൻ ഡിസിസി പ്രസിഡണ്ടും കെ പി സി സി ജനറൽസെക്രട്ടറിയുമായിരുന്ന പി രാമകൃഷ്ണന്റെ രണ്ടാം ചരമവാർഷികംഅബ്ബാസിയയിലെ ഒഐസിസി ഓഫീസിൽ വെച്ചു നടത്തുകയുണ്ടായി. ഒഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആക്ടിങ് പ്രസിഡണ്ട് ലിപിന്മുഴക്കുന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗാന്ധിയൻആദർശം കൈമുതലാക്കി കണ്ണൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചോട്ചേർത്ത് നല്ല രീതിയിൽ വളർത്തുവാൻ വേണ്ടി പരിശ്രമിച്ച ഒരു ഡിസിസിപ്രസിഡണ്ടായിരുന്നു പി രാമകൃഷ്ണൻഎന്ന് അനുസ്മരണ സമ്മേളനപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അനുസ്മരിച്ചു. ഇല്ല്യാസ്പൊതുവാച്ചേരി, ഷരൺ കോമത്, രജിത് തൊടീക്കളം, നിധീഷ് ജോസഫ്,ജിംസൺ ചെറുപുഴ, സനിൽ തയ്യിൽ, ജോബിജോസ്, തുടങ്ങിയവർസംസാരിച്ചു.ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രെഷറർരവി ചന്ദ്രൻ നന്ദിയും പറഞ്ഞു.