ന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചു ഒ.ഐ.സി.സികുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയും മെട്രോ മെഡിക്കൽ ഗ്രൂപ്പുംസംയുക്തമായി നവംബർ അഞ്ചിനു സാൽമിയ മെട്രോ സ്‌പെഷലൈസ്ഡ്മെഡിക്കൽ സെന്ററിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്‌ളെയർപ്രകാശനം 15-10-2021 വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽവെച്ചു നടന്നു.

ചടങ്ങിൽ ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിപ്രസിഡണ്ട് വർഗ്ഗീസ് പുതുക്കുളങ്ങരയിൽ നിന്നും മെട്രോ ഗ്രൂപ്പ്ചെയർമാൻ ഹംസ പയ്യന്നൂർ ഫ്‌ളെയർ സ്വീകരിച്ചു. ജില്ലാ കമ്മിറ്റിപ്രസിഡന്റ് സിദ്ദിഖ് അപ്പക്കന്റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റിഅധ്യക്ഷൻ വർഗ്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം നിർവ്വഹിച്ചു.ഹംസ പയ്യന്നൂർ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം,എം എ നിസാം, ലിപിൻ മുഴക്കുന്ന് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ജില്ലാ ജനറൽ സെക്രറട്ടറി ഷോബിൻ സണ്ണി സ്വാഗതവും ജില്ലാകമ്മിറ്റി ട്രഷറർ രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.