ണ്ണൂർ ജില്ലയിലെ അശരണർക്ക് സാന്ത്വനമേകാൻ ഒ.ഐ.സി.സി കുവൈറ്റ്കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച പുതിയ പദ്ധതിയായകാരുണ്യസ്പർശം ലോഗോ പ്രകാശനം അബ്ബാസിയയിലെ പോപ്പിൻസ്ഹാളിൽ വെച്ച് നടന്നു. ഒ.ഐ.സി.സി കുവൈറ്റ് പ്രസിഡന്റ് വർഗീസ്പുതുക്കുളങ്ങര കാരുണ്യസ്പർശം പദ്ധതിയുടെ ലോഗോ മെട്രോ മെഡിക്കൽകെയർ ചെയർമാൻ ഹംസ പയ്യന്നൂരിന്റെ സാന്നിധ്യത്തിൽഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി ബിനുചേമ്പാലയം സെക്രെട്ടറി എം എ നിസ്സാം എന്നവർക്ക് കൈമാറി പ്രകാശനംചെയ്തു.

കണ്ണൂർ ജില്ലയിലെ അശരണർക്ക് ഒരു കൈത്താങ്ങായി ഘട്ടം ഘട്ടമായികാരുണ്യസ്പർശം പദ്ധതിയുമായി മുമ്പോട്ട് പോകുമെന്ന് ജില്ലാഭാരവാഹികൾ അറിയിച്ചു.ജില്ലാ പ്രസിഡന്റ് സിദ്ദിഖ് അപ്പക്കന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽകാരുണ്യസ്പർശം പദ്ധതി കോഓർഡിനേറ്റർമാരായ ജിംസൺ ചെറുപുഴ,ഷരൺ കോമത്ത്, ജില്ലാ ഒ.ഐ.സി.സി നേതാക്കന്മാരായ ലിപിൻ മുഴക്കുന്ന്,ഇല്ലിയാസ് പൊതുവാച്ചേരി, രജിത് തൊടീക്കളം, ജോബി പൗവത്തിൽ,മഹ്‌മൂദ് പെരുമ്പ, ഗിരീശൻ എം വി എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു.

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണിസ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദിപ്രകാശിപ്പിച്ചു.