ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച കാരുണ്യസ്പർശം സാന്ത്വന പരിപാടിയുടെ ഉൽഘാടനം, അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ 31-10-2021 ന്മേലെച്ചൊവ്വ പ്രത്യാശ ഭവനിൽ വച്ച് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് നിർവ്വഹിച്ചു.

എളയാവൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുമായിസഹകരിച്ചുകൊണ്ട് നടത്തിയ പ്രസ്തുത പരിപാടിയിൽമണ്ഡലം പ്രസിഡണ്ട് . പ്രദീപ് ടി. അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ
വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ . സുരേഷ് ബാബുഎളയാവൂർ, എളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ . സുധീർ പയ്യനാടൻ, സുനിൽ മണ്ടേൻ, കോർപറേഷൻകൗൺസിലർ പ്രകാശൻ പയ്യനാടൻ, മേലെ ചൊവ്വ ബൂത്ത് കോൺഗ്രസ്സ്
കമ്മിറ്റി പ്രസിഡണ്ട് ജഗദീശൻ പി,മുണ്ടയാട് ബൂത്ത് പ്രസിഡന്റ് കെ ജയദീപ്, പി.കെ ജയൻ, കണ്യത്ത് സുധി, സിസ്റ്റർ ജിന, പ്രത്യാശ ഭവൻ അംഗം ടി. വൈ.ജോസ് എന്നിവർ പ്രസംഗിച്ചു. റവ. ഫാദർ സണ്ണി തോട്ടപ്പള്ളി OFM. Cap.സ്വാഗതവും ബ്രദർ റോബിൻ നന്ദിയും രേഖപ്പടുത്തി.

കെപിസിസി. വർക്കിങ് പ്രസിഡന്റ് പി.ടി. തോമസ് MLA യുടെഅനുഗ്രാശംസകൾക്ക് നന്ദി രേഖപ്പെടുത്തിയ കാരുണ്യസ്പർശം കൺവീനർജിംസൺ മാത്യു ചെറുപുഴ, ജോയിന്റ് കൺവീനർ ഷരൺ കോമത്ത്എന്നിവർ സേവന തല്പരരും സുമനസുകളുമായ കൂടുതൽ ഒ.ഐ.സി.സിഅംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലം
കമ്മറ്റികളിലും ഈ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചു