ഒ.ഐ.സി.സി യൂത്ത് വിങ് കുവൈറ്റ് ദേശീയ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷം ആഘോഷിച്ചു.യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചയോഗത്തിൽ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിബി.എസ്‌പിള്ള ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെപ്രധാനമന്ത്രി എന്ന നിലയിലോ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലംപ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന നിലയിലോ മാത്രമല്ലജവാഹർലാൽ നെഹ്‌റു ശ്രദ്ധേയനാവുന്നത്.

നെഹ്‌റുവിന്റെ നിഷ്പക്ഷമായവിദേശനയവും സാമൂഹ്യ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും ദേശീയസുരക്ഷാപദ്ധതികളും സമാധാന ശ്രമങ്ങളും ഇന്ത്യയെ പുരോഗതിയിലേക്ക്‌നയിച്ചു. പഞ്ചവത്സര പദ്ധതികളിൽ ഊന്നിക്കൊണ്ടുള്ള സാമ്പത്തിക നയങ്ങൾഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകി കരുത്തേകി എന്ന്ഉദ്ഘാടനപ്രസംഗത്തിൽ ബി.എസ്‌പിള്ള അനുസ്മരിച്ചു.

ഒ.ഐ.സി.സികാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ, വയനാട് ആക്ടിങ്ജനറൽ സെക്രട്ടറി വിൽസൺ ബത്തേരി, ഒ.ഐ.സി.സി യൂത്ത് വിങ്നേതാക്കന്മാരായ ഷോബിൻ സണ്ണി, ഷബീർ കൊയിലാണ്ടി, ചന്ദ്രമോഹൻ,ഷാനവാസ്, ഇസ്മായിൽ മലപ്പുറം, ഹസീബ്, അരുൺ കൊയിലാണ്ടി,ബോണി സാം മാത്യു, ബിജി പള്ളിക്കൽ, അനീഷ് ഔസേപ്പ്, അൽ അമീൻ,
ഇപ്പൻ, സുജിത്ത് കണ്ണൂർ, സജിൽ കണ്ണൂർ എന്നിവർ സംസാരിച്ചു. യൂത്ത്വിങ് ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി സ്വാഗതം പറഞ്ഞയോഗത്തിൽ ട്രഷറർ ബൈജു പോൾ നന്ദി പറഞ്ഞു.