കുവൈറ്റ് സിറ്റി: ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓ ഐ സി സി ഓഫീസിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

ഓ ഐ സി സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ,ഓ ഐ സി സി നാഷണൽ കമ്മിറ്റിയുടെ ആക്ടിങ് പ്രസിഡന്റ് എബി വാരികാട് യോഗം ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ രാഷ്ടീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു കെ.കരുണാകരനെന്നും അദ്ദേഹത്തിന്റെ അഭാവം ഇന്ത്യൻ രാഷ്രീയത്തിൽ ഇന്നും മുഴച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ അനുസ്മരണ പ്രഭാഷണം നടത്തി. ഓ ഐ സി സി ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും യൂത്ത് വിങ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ നന്ദിയും പറഞ്ഞു.

ഓ ഐ സി സി വയനാട് ജില്ലാ ജനറൽ സെക്രട്ടറി അലക്‌സ് മാനന്തവാടി, കോട്ടയം ജില്ലാ ആക്ടിങ് പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ്,കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ജിനു ജേക്കബ്, കോട്ടയം ജില്ലാ ട്രഷറർ ബത്താർ ശിശുപാലൻ,ഒഐസിസി നിവഹകസമിതി അംഗം നിബു ജേക്കബ്,കലേഷ് ബി പിള്ളൈ,ഇക്‌ബാൽ റഹ്‌മാൻ,സജിൽ കണ്ണൂർ,ബോണി സാം മാത്യു എന്നിവർ ലീഡറെ അനുസ്മരിച്ചു സംസാരിച്ചു.