- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസംഗ മത്സരത്തിന്റെ ഫ്ളൈർ പ്രകാശനം ചെയ്തു
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി VOICE OF TEENAGE (വോയിസ് ഓഫ് ടീനേജ്) എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന്റെ ഫ്ളൈർ പ്രകാശനം ചെയ്തു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി കുവൈറ്റിലുള്ള എല്ലാ സ്‌കൂളുകളിലെയും 8-ാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് (മലയാള ഭാഷയിൽ) Voice of Teenage (വോയിസ് ഓഫ് ടീനേജ്) എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന്റെ ഫ്ളൈർ പ്രകാശനം ചെയ്തു.
മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിനും ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ കുവൈറ്റിന്റെ മുഖ്യ രക്ഷാധികാരി വിനോദ് കുമാർ വർണപ്പള്ളിലിനും നൽകിയാണ് പ്രകാശനം ചെയ്തത്.
ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പാലിച്ചു ഗൂഗിൾ ഡോക്‌സ് വഴിയോ അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന വാട്‌സാപ്പ് നമ്പർ വഴിയോ രജിസ്റ്റർ ചെയ്യുവുന്നതാണ്.
നിബന്ധനകൾ
1. കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളൂകളിൽ എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് മാത്രം ആയിരിക്കും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കുക.
2. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2022 ജനുവരി മാസം 31നു മുൻപായി പേര് രജിസ്റ്റർ ചെയേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയുന്ന 300 പേർക്ക് ആയിരിക്കും മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. എന്നാൽ രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികളുടെ എണ്ണം മുന്നൂറിൽ കവിയുന്ന പക്ഷം ഈ നിബന്ധനയിൽ മാറ്റം വരുത്തുവാൻ ഭരണ സമിതിക്കു അധികാരമുണ്ടായിരിക്കുന്നതാണ്.
3. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
4.രജിസ്റ്റർ ചെയ്തിട്ടുള്ള മത്സരാർത്ഥികൾ നാലു മിനിറ്റിൽ കുറയാതെയും അഞ്ചു മിനിറ്റിൽ കൂടാതെയും ഉള്ള അവരവരുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ 2022 ജനുവരി 31നു മുൻപായി അയച്ചുതരേണ്ടതാണ്. ഇപ്രകാരം അയച്ചു തരുന്നവർക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ.
5. മത്സരാർത്ഥികളുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകളിൽ നിന്നും ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത പത്തു മത്സരാര്ഥികളായിരിക്കും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക.
6. ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാര്ഥികളിൽ നിന്നും ജഡ്ജസിന്റെ സഹായത്തോടുകൂടി ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നി ക്രമത്തിൽ മുന്ന് പേരെ വിജയികളായി പ്രഖ്യാപിക്കുന്നതുമാണ് .
7. ഫൈനൽ മത്സരം 10 മിനിറ്റിൽ കുറയാതെയും 15 മിനിറ്റിൽ കൂടാതെയും ക്രമീകരിക്കേണ്ടതാണ് .
8. മത്സരാർത്ഥികൾ പ്രസംഗം പൂർണമായും മനപ്പാഠമാക്കി മറ്റാരുടെയും സഹായം കൂടാതെ അവതരിപ്പിക്കേണ്ടതാണ്.
9. മത്സര വിജയികളെ നിർണയിക്കുന്ന കാര്യത്തിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
10. ഇതോടൊപ്പം ചേർത്തിരിക്കുന്ന രജിസ്‌ട്രേഷൻ ഫോം ഓരോ മത്സരാര്ഥിയും നിശ്ചിത തിയ്യതിക്കു മുന്പായി പൂരിപ്പിച്ചു അയച്ചുതരേണ്ടതാണ് .
11. ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാത്ഥികളുടെ പ്രസംഗങ്ങളും ഓ ഐ സി സി ആലപ്പുഴയുടെ ഫേസ്‌ബുക്കിൽ പ്രസിദ്ധികരിക്കുന്നതാണ്.
12. തിരഞ്ഞെടുക്കപ്പെട്ട 10 മത്സരാർഥികൾക്കും ആകർഷകമായ സമ്മാനം കൂടാതെ മോമെന്റോയും അനുമോദനപത്രവും പൊതുചടങ്ങിൽ വച്ച് നൽകുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSfnNLVSu1Qd08e8NqNKldUSYTOuAqkCynOAqMk2rDbhG99oiw/viewform
കൂടുതൽ വിവരങ്ങൾക്ക് 99891450, 65558404,67068720 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്