കുവൈറ്റിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോബി ഊന്നുകല്ലിനും ബോബി തോമസിനും ഓ ഐ സി സി കുവൈറ്റ് കോട്ടയം ജില്ലാ കമ്മറ്റി യാത്ര അയപ്പ് നൽകി. ജോയ് കരവാളൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജിൽസ് കുടകശ്ശേരി,ബത്താർ വൈക്കം, ജസ്റ്റിൻ ജയിംസ്,ജിജോ തിരുവാർപ്പ് എന്നിവർ പ്രസംഗിച്ചു.