ല്ലായ്മകളേയും യാതനകളേയും സ്വന്തം പ്രതിഭയാൽ അതിജീവിച്ച മഹാനായ കലാകാരനായിരുന്നു കലാഭാവൻ മണി. ജീവിതത്തിൽ അഭിനയം കലർത്താതിരുന്ന കലാകാരനും സാമൂഹ്യ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രവർത്തകനുമായിരുന്നു അദ്ദേഹം. മായാത്ത കഥാപാത്രങ്ങൾ ജന ഹൃദയങ്ങളിലേക്കെത്തിച്ചു ചിരിപ്പിച്ച് ചിന്തിപ്പിച്ചു ചിന്തിപ്പിച്ചു കരയിപ്പിച്ചു നാടൻ പാട്ടിനു ജനകീയത നൽകി. പിരിഞ്ഞു പോയ മഹാനടന് ബഹ്റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.

കരഞ്ഞു കൊണ്ട് ചിരിച്ചു ചിരിച്ചു കൊണ്ടു കരഞ്ഞു നമ്മുടെ മനസ്സുകളെ കീഴടക്കിയ അനശ്വര പ്രതിഭയായിരുന്നു കലാഭവൻ മണി. സ്വന്തം കഴിവ് കൈമുതലാക്കി ജീവിതത്തിൽ വിജയിച്ച അദ്ധ്വാനിയായ നടന വിസ്മയമായിരുന്നു കലാഭാവാൻ മണി. താര പരിവേഷത്തിന്റെ ജാഡകളില്ലാതെ എപ്പോഴും സാധാരണ ജനങ്ങളൊടൊപ്പം സാമൂഹിക പ്രതിബദ്ധതയോടു കൂടി സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞു നിന്ന മഹാനടനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. തനിക്കു ലഭിച്ച വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സിൽ ഒരിക്കലും മായാത്ത അനുഭവമാക്കി മാറ്റിയ അതുല്യനടന്റെ ആകസ്മിക വിടവാങ്ങലിൽ ഒഐസിസി യൂത്ത് വിങ് ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു.