- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓ.ഐ.സി.സിയുടെ പുതിയ പ്രസിഡന്റിനെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കണമെന്ന് നാഷണൽ കമ്മിറ്റി അംഗങ്ങൾ
മനാമ: ബഹ്‌റൈൻ ഓ.ഐ.സി.സിയുടെപ്രസിഡന്റ് സ്ഥാനത്തേക്കക്കുള്ള ഒഴിവ് എത്രയും പെട്ടെന്ന് നികത്തുവാനായി,കെപിസിസിഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നാഷണൽ കമ്മിറ്റി യോഗം ചേർന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഓ.ഐ.സി.സി നാഷണൽ കമ്മിറ്റി അംഗങ്ങൾ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നരവർഷക്കാലമായി തികച്ചും വ്യക്തി കേന്ദ്രീകൃതമായി പ്രവർത്തിച്ച് , ശിഥിലമാക്കപ്പെട്ട സംഘടന സംവിധാനം ശക്തിപ്പെടുത്തുവാൻ കഴിവുറ്റ നേതൃത്വം ബഹ്‌റൈനിൽ ഉണ്ടാകേണ്ടത് സംഘടനയ്ക്ക് അനിവാര്യമാണ്. നിലവിലുള്ള വൈസ് പ്രസിഡന്റുമാരെയും വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും നോക്കുകുത്തികളാക്കി, തന്റെ ഉറ്റ അനുയായിയെ പ്രസിഡന്റായി അവരോധിച്ച്, സംഘടനയെ വീണ്ടും കൈപ്പിടിയിൽ ഒതുക്കിനിർത്തുവാൻ പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഒപ്പ് ശേഖരിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും, കെപിസിസിനേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തി സംഘടനയെ ശക്തിപ്പെടുത്തണമെന്നമെന്നും ബഷീർ അമ്പലായി,അഡ്വ.ലതീഷ് ഭരതൻ, ജേക്കബ് തേക്

മനാമ: ബഹ്‌റൈൻ ഓ.ഐ.സി.സിയുടെപ്രസിഡന്റ് സ്ഥാനത്തേക്കക്കുള്ള ഒഴിവ് എത്രയും പെട്ടെന്ന് നികത്തുവാനായി,കെപിസിസിഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നാഷണൽ കമ്മിറ്റി യോഗം ചേർന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഓ.ഐ.സി.സി നാഷണൽ കമ്മിറ്റി അംഗങ്ങൾ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നരവർഷക്കാലമായി തികച്ചും വ്യക്തി കേന്ദ്രീകൃതമായി പ്രവർത്തിച്ച് , ശിഥിലമാക്കപ്പെട്ട സംഘടന സംവിധാനം ശക്തിപ്പെടുത്തുവാൻ കഴിവുറ്റ നേതൃത്വം ബഹ്‌റൈനിൽ ഉണ്ടാകേണ്ടത് സംഘടനയ്ക്ക് അനിവാര്യമാണ്.
നിലവിലുള്ള വൈസ് പ്രസിഡന്റുമാരെയും വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും നോക്കുകുത്തികളാക്കി, തന്റെ ഉറ്റ അനുയായിയെ പ്രസിഡന്റായി അവരോധിച്ച്, സംഘടനയെ വീണ്ടും കൈപ്പിടിയിൽ ഒതുക്കിനിർത്തുവാൻ പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഒപ്പ് ശേഖരിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും, കെപിസിസിനേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തി സംഘടനയെ ശക്തിപ്പെടുത്തണമെന്നമെന്നും ബഷീർ അമ്പലായി,അഡ്വ.ലതീഷ് ഭരതൻ, ജേക്കബ് തേക്കുതോട്, തോമസ് സൈമൺ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.

