.ഐ.സി.സി കുവൈറ്റ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 69- ചരമവാർഷീകം ദിനം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച്ജനുവരി 30 തിങ്കളാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് ആചരിച്ചു.

അനുസ്മരണ ചടങ്ങിന് ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമൂവൽചാക്കോ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗ്ഗീസ്പുതുക്കുളങ്ങര ചടങ്ങ് ഉത്ഘാടനം ചെയ്തു. ബാപ്പുജിയുടെഛായാചിത്രത്തിൽ പുഷ്പാച്ചനക്ക് ശേഷം സർവമതപ്രർഥന -ഗീതാ പാരായണം, ബൈബിൾ പാരായണം, ഖുറാൻ പാരായണം എന്നിവനടത്തി.

എബി വാരിക്കാട്ട്, ഹമീദ് കേളോത്ത്, പ്രേംസൺ കായംകുളം, വർഗ്ഗീസ്ജോസഫ് മരാമൺ, ബക്കൻ ജോസഫ്, സുരേഷ് മാത്തൂർ, നിസ്സാം,കൃഷ്ണൻ കടലുണ്ടി, ഹരീഷ് തൃപ്പൂണിത്തുറ, ക്രിസ്റ്റഫർ ഡാനിയേൽ, കോശിഅലക്‌സാണ്ടർ, ദിലി പാലക്കാട്ട്, എബ്രഹാം മാലേത്ത്, ഷംസു താമരക്കുളം,ബിനോയ് ചന്ദ്രൻ, അസ്വ. ബിജു ചാക്കോ, ജോമോൻ കോയിക്കര, ഷോബിൻ
സണ്ണി, സിനു മാത്യു തുടങ്ങിയവർ ഗാന്ധിജിയെ അനുസ്മരിച്ച് പ്രഭാഷണംനടത്തി.

ചടങ്ങിന് ജനറൽ സെക്രട്ടറി ബി.എസ്‌പിള്ള സ്വാഗതവും, ട്രഷറർ രാജീവ്
നെടുവിലെമുറി നന്ദിയും പറഞ്ഞു.