മുൻ കേരള നിയമസഭാസ്പീക്കറും, അരുവിക്കര എംഎ‍ൽഎയും,തലമുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജി. കാർത്തികേയന്റെരണ്ടാം ചരമവാർഷികം മാർച്ച് 7 ചൊവ്വാഴ്‌ച്ച സാൽമിയ റെഡ് ഫ്‌ലയിംറസ്റ്റാറന്റിൽ വച്ച് മൗനപ്രാർത്ഥനയോടെയും പുഷ്പാർജ്ജനയോടെയുംആചരിച്ചു.

മൗനപ്രാർത്ഥനയോടെയും പുഷ്പാർജ്ജനയോടെയുംആചരിച്ചു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുംകൺവീനറും ആയ ചാക്കോ ജോർജ്കുട്ടി അദ്ധ്യഷതവഹിച്ചു.ഒ.ഐ.സി.സി കമ്മിറ്റി ദേശീയ പ്രസിഡന്റ് , വർഗ്ഗീസ് പുതുകുളങ്ങരഅനുസ്മരണ സമ്മേളനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയംഗവും മുതിർന്ന കോൺഗ്രസ്നേതാവും ആയ രാജൻ ഡാനിയേൽ മുഖ്യ അനുസ്മരണ പ്രഭാഷണംനടത്തി. വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത്, ജനറൽ സെക്രട്ടറി വർഗ്ഗീസ്ജോസഫ് മരാമൺ, സെക്രട്ടറി മാരായ സുരേഷ് മാത്തൂർ, ജോയ് കരവാളൂർ,വെൽഫയർ വിങ്ങ് ചെയർമാൻ ഹരീഷ് തൃപ്പൂണിതുറ, ഇടുക്കി ജില്ലാ
പ്രസിഡന്റ് സണ്ണി മണ്ണർകാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ ജനറൽ സെക്രട്ടറി ബി.എസ്‌പിള്ള സ്വാഗതവും, ജോയിൻകൺവീനർ മനോജ് ചണ്ണപ്പേട്ട നന്ദിയും പറഞ്ഞു.