കുവൈത്തിലെ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച്ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്ത് കണ്ണൂർ ജില്ലാ കമ്മറ്റിയുടെആഭിമുഖ്യത്തിൽ നടത്തിയ യുവജന സംഗമം പേരാവൂർ നിയോജകമണ്ഡലം MLAസണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

യുവാക്കളിൽ രാജ്യസ്‌നേഹവും താത്പര്യവും വളർത്തി എടുക്കാൻ ഇത്തരംയുവജന സംഗമങ്ങൾക്ക് സാധിക്കട്ടെയെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.കണ്ണൂർ ജില്ലയിലെ നിർധനരായ 5 കോൺഗ്രസ്സ് പ്രവർത്തകർക്കുള്ള ധനസഹായപദ്ധതിയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

യൂത്ത് വിങ് കണ്ണൂർജില്ലാ പ്രസിഡണ്ട് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചചടങ്ങിൽ ഇല്യാസ് പൊതുവാച്ചേരി സ്വാഗതവും ലിപിൻ മുഴക്കുന്ന്‌റിപ്പോർട്ടവതരണവും നടത്തി. ഒ.ഐ.സി.സി കുവൈത്ത് പ്രസിഡണ്ട് വർഗ്ഗീസ്പുതുതുളങ്ങര,യൂത്ത് വിങ് പ്രസിഡണ്ട് ജോബിൻ ജോസ്,ചാക്കോജോർജ്ജ്കുട്ടി,ബിജു ചാക്കോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജിതേഷ് മുഴപ്പിലങ്ങാട് നന്ദി പറഞ്ഞു.