മെൽബൺ : OICC ഓസ്ട്രേലിയയുടെ ക്ഷണം സ്വീകരിച്ച് മെൽബണിൽ എത്തിച്ചേരുന്ന അങ്കമാലിയുടെ യുവ എംഎൽഎ. റോജി എം.ജോണിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.28 ന് വൈകീട്ട് മെൽബൺ എയർ പോർട്ടിൽ എത്തുന്ന എംഎൽഎ യെ ഓ.ഐ.സി.സി. പ്രവർത്തകർ സ്വീകരിക്കും. തുടർന്ന് ബല്ലാറട്ടിൽ നടക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കും.

29 -ന് വൈകീട്ട് 5.30 ന് അങ്കമാലി കൂട്ടായ്മയായ ആൽഫയുടെ (ALFA) സ്വീകരണം ഡെറിമുട്ടിൽ വച്ച് നടത്തപ്പെടും. അന്നേ ദിവസം വൈകിട്ട് 7.30-ന് ഓ ഐ.സി.സി. ഓസ്‌ട്രേലിയ പൗര സ്വീകരണം നൽകും.

30-ന് വൈകിട്ട് 5 മണിക്ക് നെടുംബാശ്ശേരി അസോസിയേഷൻ (PAAN) ഡാൻഡിനോംഗിൽ വച്ചും സ്വീകരണം ഒരുക്കിയിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക് ഒ ഐ സി സി ഓസ്‌ട്രേലിയ ഭാരവാഹികളുമായി ബന്ധപ്പെടുക.