മെൽബൺ :- ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന ബി.ജെ. പി. ഗവൺമെന്റിനെ അടുത്ത തെരഞ്ഞെടുപ്പിൽ പൊതുജനം തോൽപ്പിക്കുമെന്നും കോൺഗ്രസ്സിന്റെ വിജയം നാം കാണുമെന്നും അങ്കമാലിയുടെ യുവ എം.എൽഎ.റോജി എം.ജോൺ പറഞ്ഞു.ഓ.ഐ. സി.സി. ദേശീയ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു എം. എൽ എ.

കുതിരക്കച്ചവടം കൊണ്ടും പണാധിപത്യം കൊണ്ടും ഒരു ജനതയെ എക്കാലവും പറ്റിക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും റോജി എം ജോൺ പറഞ്ഞു.ഓ.ഐ. സി.സി ഓസ്‌ടേലിയ കൺവീനർ ഹൈനസ്സ് ബിനോയി അദ്ധ്യക്ഷനായിരുന്നു.സത്യസന്ധമായ ഒരു രാഷ്ടീയ പ്രവർത്തനമാണ് തന്റെ ലക്ഷ്യമെന്നും തന്നാലാവുന്നത് മണ്ഡലത്തിനായി ചെയ്യുമെന്നും എംഎൽഎ.പറഞ്ഞു.

ദേശീയ രാഷ്ടീയത്തിൽ കോൺഗ്രസ് ഒരു മുന്നേറ്റം നടത്തുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും റോജി എം.ജോൺ പറഞ്ഞു.ഓ.ഐ. സി.സിയുടെ മെമെൻ ന്റോ മുൻ പ്രസിഡന്റ് ജോസ് എം ജോർജ് റോജി എം ജോണിന് നൽകി.ഓ.ഐ. സി.സി.ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്‌കറിയ സ്വാഗതം പറഞ്ഞു.

വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡന്റ് തമ്പി ചെമ്മനം, എം.എം.എഫ് ചെയർ പേഴ്‌സൺ ഡോ.ഷാജി വർഗ്ഗീസ്, ഓ.ഐ. സി.സി. സ്ഥാപക പ്രസിഡന്റും കേരള ന്യൂസ് ചീഫ് എഡിറ്റ്‌റുമായ ജോസ്. എം. ജോർജ്, ആൽഫാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് ,ലിബറൽ പാർട്ടി നേതാവ് പ്രസാദ് ഫിലിപ്പ്,റെജി പാറയ്ക്കൽ, കേസ്സി മലയാളി പ്രസിഡന്റ് ഗിരീഷ് പിള്ള, സോജി ആന്റണി, ഓ.ഐ. സി.സി. നേതാക്കളായ സോബൻ തോമസ് , പി.വി.ജിജേഷ് ,അരുൺ പാലയ്ക്കലോടി, എന്നിവർ പ്രസംഗിച്ചു.മൈത്രി പ്രസിഡന്റ് സജി മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു