കുവൈറ്റ് സിറ്റി: നവംബർ 23 നു ഓ ഐ സി സി കുവൈറ്റ് സംഘടിപ്പിക്കുന്ന പുരസ്‌കാര സന്ധ്യയിൽ പങ്കെടുക്കുവാൻ കുവൈറ്റിൽ എത്തിച്ചേരുന്ന ഉമ്മൻ ചാണ്ടിയെയും ഓ ഐ സി സി വക്താവ് ഖുശ്‌ബുവിനേയും വരവേൽക്കാനൊരുങ്ങി ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി. കേരളത്തിന്റെ വികസന നായകൻ മുൻ മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്ന ചടങ്ങ് ഓ ഐ സി സി ആലപ്പുഴയുടെ മുഴുവൻ പ്രവർത്തകരും അവരുടെ കുടുംബങ്ങളും അണിചേരുവാൻ തീരുമാനിച്ചു.

വർഗീയ ഫാസിസ്റ്റു ശക്തികൾ കേന്ദ്രത്തിലും രാഷ്ട്രീയ ഫാസിസ്റ്റുകൾ കേരളം ഭരിക്കുമ്പോൾ പെട്രോൾ പാചകവാതക നിരക്കുകൾ വർധിപ്പിച്ചു കുടുംബ ബഡ്ജറ്റുകൾ താറുമാറാക്കി, അശാസ്ത്രിയമായി ജി എസ് ടി നടപ്പിലാക്കി ചെറുകിട വ്യവസായങ്ങളെ തകർത്തു.
86 ശതമാനം നോട്ടുകൾ പിൻവലിച്ചു രാജ്യത്തെ സാമ്പത്തിക അരിക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു. 2 കോടി ജോലി സാധ്യതകൾ സൃഷ്ട്ടിക്കും എന്ന് വാക്ദാനം നൽകി അധികാരത്തിൽ എത്തിയ ബിജെപി ഗവണ്മെന്റ് ചെറുകിട വ്യവസായങ്ങൾ താറുമാറാക്കി 30 ലക്ഷം ആളുകളുടെ ജോലി നഷ്ടപ്പെടുത്തി .

കേരളത്തിൽ സ്റ്റഅറ്റിയൂറ്ററി റേഷൻ സംവിധാനം താറുമാറാക്കി. ഒരു കിലോ അരിക്ക് റെക്കോർഡ് വിലയായി 50 രൂപയിൽ എത്തിച്ചു പിണറായി സർക്കാർ എല്ലാം ശെരിയാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടിയിൽ ശക്തമായി ജില്ലാ കമ്മിറ്റി പ്രധിഷേധം രേഖപ്പെടുത്തി .

ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ക്രിസ്റ്റഫർ ഡാനിയേലിനു സപ്തതിയുടെ നിറവിൽ ആദരവ് നൽകി. ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒഐസിസി കുവൈറ്റ് പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. ഓ ഐ സി സി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ ആശംസകൾ നേർന്നു. വൈസ് പ്രസിഡണ്ട് വിപിൻ മങ്ങാട്ട് നന്ദി പ്രകാശിപ്പിച്ചു .

രാജീവ് നാടുവിലേമുറി ,ചാക്കോ ജോർജ്കുട്ടി ,ബി എസ് പിള്ള , മാത്യു ചെന്നിത്തല , പ്രേംസൺ കായംകുളം,ഫിലിപ്പ് തോമസ് ,അബ്ദുൽ റഹിമാൻ പുഞ്ചിരി,ബിജി പള്ളിക്കൽ ,ജോൺസി ശാമുവേൽ,ഹരി പത്തിയൂർ ,രഘുനാഥൻ ആചാരി, ഷിബു ചെറിയാൻ ,ജിജി മാത്യു ,ജോൺ വര്ഗീസ്, അലക്‌സാണ്ടർ ദാസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി .

ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുമായി ക്രോഡീകരിച്ചു നടപ്പിലാക്കുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു രൂപരേഖയായി .