മെൽബൺ: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രവാസി കേരളാ കോൺഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള പ്രചരണം ആരംഭിച്ചു.

ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയായുടെ സഹായത്തോടും കൂടിയാണ് പ്രചാരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകർ 'ടെലിഫോൺ കാംപെയിനിലൂടെ' കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾക്കുവേണ്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും വോട്ട് അഭ്യർത്ഥിക്കുന്നതിന്റെ ഓസ്‌ട്രേലിയയിലെ ഔദ്യോഗികമായ ഉദ്ഘാടനം ക്യൂൻസ് ലാൻഡിലെ ടൗൺസ് വില്ലായിൽ കുര്യാക്കോസ് തോപ്പിൽ നിർവഹിച്ചു.

പ്രവാസി കേരളാ കോൺഗ്രസ് ഓസ്‌ട്രേലിയാ കമ്മറ്റി ടെലിഫോൺ കോൺഫറൻസിലൂടെ നടത്തിയ പരിപാടിയിൽ ഐൻസ്റ്റിൻ പാലായിൽ (പെർത്ത്) ആന്റണി തോമസ് (ഡാർവിൻ) സുനിൽ തോമസ് (അഡ് ലൈഡ്) ബിനു ജെയിക്കബ്, സിബി ഏബ്രഹാം (ടൗൺസ് വില്ല) അനീസ് ജോയി, ജോസ് തോമസ് (ബ്രിസ്‌ബേൻ) ഡിൻസൻ ബാബു(ഗോൾഡ് കോസ്റ്റ്) സിജോ ഈന്തനാംകുഴി (ബല്ലാറാട്ട്) ജിജോ കുഴികുളം (ഷെപ്പേർട്ടൻ) വിൽസൻ മാത്യു, ബിജോയി തോപ്പിൽ, ബോബൻ തോമസ്, മെൽവിൻ ദേവസ്യ(സിഡ്‌നി), റെജി പാറയ്ക്കൻ, അലക്‌സ് കുന്നത്ത്, തോമസ് പാതപ്പള്ളി, തോമസ് ജെയിക്കബ്, സജി മുണ്ടയ്ക്കൻ, റ്റോമി കുഞ്ചെറിയ, സ്റ്റീഫൻ ഓക്കാട്ട്, സാബു പഴയാറ്റിൽ(മെൽബൺ) എന്നിവരും പങ്കെടുത്തു.