- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി ഓസ്ട്രേലിയ ഗാന്ധി ജയന്തി ആഘോഷിച്ചു
മെൽബൺ: ഒഐസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി വിപുലമായി ആഘോഷിച്ചു. മെൽബണിലെ നോബിൾ പാർക്കിൽ വച്ച് നടന്ന ആഘോഷ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ വീക്ഷണവും മാർഗദർശനങ്ങളും എന്നും നമ്മുടെ രാജ്യത്തിന്റെ ഉന്നമനത്തിന് ഉതകുന്ന ഒന്നാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ഒഐസിസി ഓസ്ട്രേലിയയുടെ
മെൽബൺ: ഒഐസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി വിപുലമായി ആഘോഷിച്ചു. മെൽബണിലെ നോബിൾ പാർക്കിൽ വച്ച് നടന്ന ആഘോഷ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.
മഹാത്മാഗാന്ധിയുടെ വീക്ഷണവും മാർഗദർശനങ്ങളും എന്നും നമ്മുടെ രാജ്യത്തിന്റെ ഉന്നമനത്തിന് ഉതകുന്ന ഒന്നാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ഒഐസിസി ഓസ്ട്രേലിയയുടെ ഉപാധ്യക്ഷൻ മാർട്ടിൻ ഉറുമീസ് പറഞ്ഞു. ഒഐസിസി വിക്ടോറിയ കമ്മിറ്റി പ്രസിഡന്റ് ജോസഫ് പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്കറിയാ മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കന്മാരായ സോബൻ തോമസ്, ഡോ. ബിജു മാത്യു, തമ്പി ചെമ്മനം, ഷിജു വർഗീസ്, പ്രതീക്ഷ് മാർട്ടിൻ, അരുൺ പാലയ്ക്കലോടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഒഐസിസി വിക്ടോറിയ കമ്മിറ്റി സെക്രട്ടറി ജിജേഷ് കണ്ണൂർ സ്വാഗതവും ഷിജോ ജോൺ നന്ദിയും രേഖപ്പെടുത്തി.
Next Story