മെൽബൺ: ഒഐസിസി ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ നെഹ്‌റു അനുസ്മരണവും ശിശുദിനവും 22നു വൈകുന്നേരം അഞ്ചിനു മെൽബണിൽ നടക്കും. ആഘോഷ പരിപാടികളോടനുബന്ധിച്ച് സ്വര മ്യൂസിക് ബാൻഡിന്റെ സംഗീത നിശയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കലാവാസനയെ തൊട്ടുണർത്തുവാനും ഭാരതത്തെക്കുറിച്ചും ചാച്ചാ നെഹ്‌റുവിനെക്കുറിച്ചും ആഴത്തിൽ മനസിലാക്കാനായി ചാച്ചാ നെഹ്‌റു മത്സരം, കളറിങ് മത്സരം തുടങ്ങി വിവിധയിനം മത്സരങ്ങളും അരങ്ങേറും.

ചടങ്ങിൽ സ്വാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിനായുള്ള ധനസഹായം കൈമാറും. തുടർന്നു നടക്കുന്ന ഡിന്നർ പരിപാടിയോടെ ആഘോഷ പരിപാടികൾ സമാപിക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: 270 Hutton Road, Keysborough 3173.