ഗോൾഡ്‌കോസ്റ്റ്: ഒഐസിസി ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഒഐസിസി ഗോൾഡ്‌കോസ്റ്റ് പ്രസിഡന്റ് ജോഷി ജോസഫിന്റെ അധ്യക്ഷതയിൽ നിറാങ്കിലെ റിവർസ്പ്രിങ് ഹാളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഒഐസിസി നാഷണൽ ചെയർമാൻ സി.പി. സാജു ഉദ്ഘാടനം ചെയ്തു.

ദേശഭക്തി ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ സീനിയർ സിറ്റിസൺ കെ.കെ. തമ്പി- സൂസൻ തമ്പികളെ ആദരിക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ഗോൾഡ്‌കോസ്റ്റിലെ മലയാളി കുട്ടികളെ ആദരിക്കുകയും ചെയ്തു. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു, ബ്രദർ ആൽവിൻ ജോസഫ്, സിൻസൺ ബാബു, കിഷോർ എൽദോ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഒഐസിസി നേതാക്കളായ അനീഷ് രവി (മനു), രാജൻ വർഗീസ്, ജിജോ തോമസ്, മധുകുമാർ, എബി ഏബ്രഹാം, സിബി ജോർജ്, രവി പൂവത്തിങ്കൽ, സാജൻ ആന്റണി, ചെറിയാൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഒഐസിസി സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും, ഏബ്രഹാം കുരുവിള നന്ദിയും രേഖപ്പെടുത്തി.