- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഐസിസി ഓസ്ട്രേലിയ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കും
സിഡ്‌നി: ഓ ഐ സി സി ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ സോണൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ വളരെ വിപുലമായി ആഘോഷിക്കുമെന്ന് ദേശീയ സെക്രട്ടറി ജോർജ് തോമസ് അറിയിച്ചു.അന്തരിച്ച ജി കാർത്തികേയന്റെ വികസന സ്വപ്‌നങ്ങൾ പൂവണിയിക്കുവാൻ അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥിനെ വിജയിപ്പിക്കണമെ
സിഡ്‌നി: ഓ ഐ സി സി ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ സോണൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ വളരെ വിപുലമായി ആഘോഷിക്കുമെന്ന് ദേശീയ സെക്രട്ടറി ജോർജ് തോമസ് അറിയിച്ചു.
അന്തരിച്ച ജി കാർത്തികേയന്റെ വികസന സ്വപ്‌നങ്ങൾ പൂവണിയിക്കുവാൻ അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥിനെ വിജയിപ്പിക്കണമെന്ന് ഓ ഐ സി സി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. ജനസമ്പർക്ക പരിപാടിയുടെ കരുതൽ പദ്ധതി വിജയിപ്പിക്കുവാൻ എല്ലാവരും തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സോണൽ പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരിക്കും നടത്തുക. വിക്ടോറിയയിൽ പ്രസിഡന്റ് ജോജി കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിലും സിഡ്‌നിയിൽ കോശി ജേക്കബിന്റെയും ജിൻസൺ കുര്യന്റെയും നേതൃത്വത്തിലും അഡ്‌ലൈയ്ഡിൽ ആന്റണി മാവേലിയുടെ നേതൃത്വത്തിലും കാൻബറയിൽ ബെന്നി കണ്ണാമ്പുഴയുടെയും മഹേഷ് സ്‌കറിയായുടെയും നേതൃത്വത്തിലും പെർത്തിൽ സാജു പോളിന്റെയും ബിനോയി പോളിന്റെയും നേതൃത്വത്തിലും ബ്രിസ്ബയിനിൽ ജോബി ചന്ദ്രർ കുന്നന്റെ നേതൃത്വത്തിലും ഡാർവ്വിനിൽ ജോൺ പിറവത്തിന്റെ നേതൃത്വത്തിലും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടക്കുമെന്ന് ദേശീയ സെക്രട്ടറി ജോർജ് തോമസ് അറിയിച്ചു.