- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓഐസിസി ഇന്ത്യ ഓസ്ട്രേലിയാ ദിനം കൊണ്ടാടി
മെൽബൺ: -ഓ. ഐ.സി.സി. യുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 68- ാം മത് റിപ്പബ്‌ളിക് ദിനം സമുചിതമായി ആഘോഷിച്ചു. സിഡ്‌നത്ത് നടന്ന ചടങ്ങിൽ ഓ.ഐ.സി.സി. വിക്ടോറിയ പ്രസിഡന്റ് ജോസഫ് പീറ്റർ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യയിലെ നാനാജാതി മതസ്ഥരെയും ഭാഷയെയും ഒരുമിപ്പിച്ചു കൊണ്ടു പോകുവാൻ കോൺഗ്രസ്സിനെ സാധിക്കൂ എന്ന് ഉൽഘാടകനും ബ്ലോക്ക് പഞ്ചായത്ത് മെംബറും കോൺഗ്രസ് നേതാവുമായിരുന്ന എസ്സൻഡൻ ജോസ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്നും പാർട്ടി അതിനുള്ള തയ്യാറെടുപ്പിലാണ് എന്നും അദ്ദേഹം പറഞ്ഞു. ഓ.ഐ.സി.സി. ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്‌കറിയാ, സ്ഥാപക പ്രസിഡന്റ് ജോസ് എം. ജോർജ്, ഓ.ഐ.സി.സി. ദേശീയ വൈസ് പ്രസിഡന്റ് മാർട്ടിൻ ഉറുമീസ്, ജോർജ് തോമസ്, ഹൈനസ്സ് ബിനോയി, ഫിന്നി മാത്യൂ എന്നിവർ സംസാരിച്ചു. സോബൻ തോമസ് സ്വാഗതവും മനോജ് ഗുരുവായൂർ നന്ദിയും പറഞ്ഞു. ഇന്ത്യയുടെയും ഓസ്‌ട്രേലിയായുടെയും പതാകകൾ ഇരു രാജ്യങ്ങളുടെയും ബഹുമാനമായി ഉയർത്തിയിരുന്നു വേദിയിൽ.ചടങ്ങിനിടയിൽ അലൻ കുര്യാക്കോസിന്റെയും മനോജ് ഗുരുവായൂരിന്റെയും ദേശഭ
മെൽബൺ: -ഓ. ഐ.സി.സി. യുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 68- ാം മത് റിപ്പബ്‌ളിക് ദിനം സമുചിതമായി ആഘോഷിച്ചു. സിഡ്‌നത്ത് നടന്ന ചടങ്ങിൽ ഓ.ഐ.സി.സി. വിക്ടോറിയ പ്രസിഡന്റ് ജോസഫ് പീറ്റർ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യയിലെ നാനാജാതി മതസ്ഥരെയും ഭാഷയെയും ഒരുമിപ്പിച്ചു കൊണ്ടു പോകുവാൻ കോൺഗ്രസ്സിനെ സാധിക്കൂ എന്ന് ഉൽഘാടകനും ബ്ലോക്ക് പഞ്ചായത്ത് മെംബറും കോൺഗ്രസ് നേതാവുമായിരുന്ന എസ്സൻഡൻ ജോസ് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്നും പാർട്ടി അതിനുള്ള തയ്യാറെടുപ്പിലാണ് എന്നും അദ്ദേഹം പറഞ്ഞു. ഓ.ഐ.സി.സി. ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്‌കറിയാ, സ്ഥാപക പ്രസിഡന്റ് ജോസ് എം. ജോർജ്, ഓ.ഐ.സി.സി. ദേശീയ വൈസ് പ്രസിഡന്റ് മാർട്ടിൻ ഉറുമീസ്, ജോർജ് തോമസ്, ഹൈനസ്സ് ബിനോയി, ഫിന്നി മാത്യൂ എന്നിവർ സംസാരിച്ചു. സോബൻ തോമസ് സ്വാഗതവും മനോജ് ഗുരുവായൂർ നന്ദിയും പറഞ്ഞു.
ഇന്ത്യയുടെയും ഓസ്‌ട്രേലിയായുടെയും പതാകകൾ ഇരു രാജ്യങ്ങളുടെയും ബഹുമാനമായി ഉയർത്തിയിരുന്നു വേദിയിൽ.ചടങ്ങിനിടയിൽ അലൻ കുര്യാക്കോസിന്റെയും മനോജ് ഗുരുവായൂരിന്റെയും ദേശഭക്തി ഗാനങ്ങളും ചടങ്ങിന് ശേഷം വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയാണ് പരിപാടികൾ സമാപിച്ചത്