മെൽബൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഓസ്‌ടേലിയ കൺവീനറായി ഹൈനസ് ബിനോയിയെ കെ.പി. സി.സി.നോമിനേറ്റ് ചെയ്തു. ഈ വർഷാവസാനം ഓസ്േ്ടലിയ സന്ദർശിക്കുന്ന കെ. പി. സി. സി ഭാരവാഹികളായ എൻ.സുബ്രമണ്യനും.,മാന്നാർ അബ്ദുൾ ലത്തീഫും പുതിയ കമ്മറ്റിയെ പൂർണ്ണമായും പ്രഖ്യാപിക്കുകയും ചെയ്യും.

ഇതോടെ നാളിതു വരെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മറ്റി പിരിച്ചുവിട്ടതായും കെപിസിസി അറിയിച്ചു. ഓ. ഐ സി സി.യുടെ അടുത്ത് നടക്കാനിരിക്കുന്ന ഭാവി പരിപാടികൾ ഉടൻ തീരുമാനിക്കുമെന്നും എല്ലാ പ്രവർത്തകരെയും പഴയകാല നേതാക്കളെയും ഒരുമിച്ചു ചേർത്തുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിനോയി അറിയിച്ചു

ജനദ്രോഹ നടപടിയുമായി മുന്നേട്ടുപോകുന്ന കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ നടപടി കൾക്കെതിരെ ശക്തമായ ജനകീയസമരങ്ങൾ സംഘടിപ്പിക്കുന്ന കെപിസിസിക്ക് പരിപൂർണ്ണ പിൻന്തുന്ന നൽകുമെന്നും ബി നോയി അറിയിച്ചു.

മെൽബണിൽ സ്ഥിരതാമസമാക്കിയ ബിനോയി തൊടുപുഴ സ്വദേശിയാണ്. കെ. എസ് യു.വിലൂടെ പാതു പ്രവർത്തനം തുടങ്ങി കോൺഗ്രസിന്റെ തൊടുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന സമയത്താണ് ഓസ്രേലിയായിൽ കുടിയേറിയത്.