- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിഇ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക് ഒഐസിസി അവാർഡുകൾ നൽകി
മെൽബൺ: ഓസ്‌ട്രേലിയയിൽ നടന്ന വിസിഇ 2014 ലെ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക് ഒഐസിസി ഓസ്‌ട്രേലിയ നൽകുന്ന അവാർഡുകൾ വിതരണം ചെയ്തു. മികച്ച മാർക്ക് കരസ്ഥമാക്കിയ നിഥിൻ ബെന്നി, റോസ് നോബിൾ കിഴക്കേക്കര എന്നിവർക്കാണ് അവാർഡുകൾ നൽകിയത്. അസൗകര്യം മൂലം മികച്ച മാർക്ക് വാങ്ങിയ പ്രിൻസ് പ്രദീപ് (കാൻബെറ) സ്ഥലത്ത് എത്തിയിരുന്നില്ല. കേരളത്തിന്റെ ഭാവിയു
മെൽബൺ: ഓസ്‌ട്രേലിയയിൽ നടന്ന വിസിഇ 2014 ലെ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക് ഒഐസിസി ഓസ്‌ട്രേലിയ നൽകുന്ന അവാർഡുകൾ വിതരണം ചെയ്തു. മികച്ച മാർക്ക് കരസ്ഥമാക്കിയ നിഥിൻ ബെന്നി, റോസ് നോബിൾ കിഴക്കേക്കര എന്നിവർക്കാണ് അവാർഡുകൾ നൽകിയത്. അസൗകര്യം മൂലം മികച്ച മാർക്ക് വാങ്ങിയ പ്രിൻസ് പ്രദീപ് (കാൻബെറ) സ്ഥലത്ത് എത്തിയിരുന്നില്ല.
കേരളത്തിന്റെ ഭാവിയുടെ പ്രതീക്ഷകളായ വിദ്യാർത്ഥികൾ മാതാപിതാക്കളോട് കാണിക്കുന്ന സ്‌നേഹവും വാത്സല്യവും അവരുടെ പാരമ്പര്യത്തെയും ദേശീയതയേയും വിളിച്ചോതുന്നതായി അവാർഡുകൾ വിതരണം ചെയ്ത സാമൂഹ്യ പ്രവർത്തകയും കൗൺസിലറുമായ അമൻസാ സ്റ്റാഫൾഡൺ പറഞ്ഞു. നിഥിൻ ബെന്നിക്ക് അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അവർ. ഈ വിദ്യാർത്ഥികളുടെ സേവനം ഇരു രാജ്യത്തെയും വികസനത്തിനായി വിനിയോഗിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. റോസ് നോബിൾ കിഴക്കേക്കരയ്ക്കുള്ള അവാർഡ് പ്രശസ്ത വാഗ്മിയും കൗൺസിലറുമായ ഡാമിയൻ റൊസാരിയോ സമ്മാനിച്ചു.
ചടങ്ങിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ജോസ് എം ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. വിവിധ സംഘടനാ നേതാക്കളായ ബേർട്ടി ചാക്കോ, തോമസ് വാരാപ്പള്ളി (എംഎവി വൈസ് പ്രസിഡന്റ്), പ്രസാദ് ഫിലിപ്പ് (ലിബറൽ പാർട്ടി ഇലക്ടറൽ കമ്മറ്റിയംഗം), അരുൺ ശശിധരൻ (എസ്എൻഡിപി യോഗം), കേസ്സി മേയർ മാക്ക് മോർലാൻസ്, ദൂം മൂവീസ് ഡയറക്ടർ സാഹിൽ ലൂതറ, ജോണി വർഗ്ഗീസ് (കേസ്സി മലയാളി ഫോറം), ഫാ. ആൻസൺ തോമസ്, വിഷ്ണു മോഹൻദാസ് (ഒഐസിസി വിദ്യാർത്ഥി വിഭാഗം കൺവീനർ), സുനിൽ കണ്ണൂർ (ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ), ഷാജി പുല്ലൻ, അജോ അങ്കമാലി, ബോസ്‌ക്കോ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
ഒഐസിസി വിക്‌ടോറിയ പ്രസിഡന്റ് ജോജി കാഞ്ഞിരപ്പള്ളി സ്വാഗതവും ജനറൽ സെക്രട്ടറി ജിബി ഫ്രാങ്ക്‌ളിൻ നന്ദിയും പറഞ്ഞു.