- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഒഐസിസി കലണ്ടർ വിവാദം; കരുണാകരന്റെ ചിത്രം പതിച്ച ബദർ കലണ്ടർ പുറത്തിറക്കാൻ ഒരു വിഭാഗം; ജനറൽ ബോഡി വിളിച്ചുകൂട്ടാനും ആവശ്യം ശക്തമാകുന്നു; പരസ്പരം പഴിചാരി അംഗങ്ങൾ
മനാമ: പുതുവർഷം പിറന്നപ്പോൾ കലണ്ടർ വിവാദവുമായി രംഗത്തെത്തിയ ഒഐസിസിയിലെ പരസ്പരമുള്ള പഴിചാരലുകൾ മുറുകുന്നു. കരുണാകരന്റെ ചിത്രമില്ലാതെ കലണ്ടർ പുറത്തിറക്കിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് കരുണാകരന്റെ ചിത്രം പതിച്ച് ബദൽ കലണ്ടർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം നേതാക്കൾ. ഒ.ഐ.സി.സി പ്രസിഡന്റും ചില ശിങ്കിടി
മനാമ: പുതുവർഷം പിറന്നപ്പോൾ കലണ്ടർ വിവാദവുമായി രംഗത്തെത്തിയ ഒഐസിസിയിലെ പരസ്പരമുള്ള പഴിചാരലുകൾ മുറുകുന്നു. കരുണാകരന്റെ ചിത്രമില്ലാതെ കലണ്ടർ പുറത്തിറക്കിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് കരുണാകരന്റെ ചിത്രം പതിച്ച് ബദൽ കലണ്ടർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം നേതാക്കൾ.
ഒ.ഐ.സി.സി പ്രസിഡന്റും ചില ശിങ്കിടികളും കൂടിയാണ് കരുണാകരന്റെ ചിത്രം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന ആരോപണവുമായാണ് നേതാക്കൾ രംഗത്തുണ്ട്. മാത്രമല്ല ഒ.ഐ.സി.സിയുടെ ജനറൽ ബോഡി ഒരു വർഷമായിട്ടും വിളിക്കാത്തത് ചിലരുടെ കള്ളത്തരങ്ങൾ പുറത്തുവരുമെന്ന് പേടിയുള്ളതുകൊണ്ടാണെന്നും എത്രയും പെട്ടെന്ന് ജനറൽ ബോഡി വിളിക്കണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്്.
വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നും ഗ്‌ളോബൽ കമ്മിറ്റി യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മുതിർന്ന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.