മനാമ: ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാനുള്ള യുത്ത് വിംഗിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബുദയ്യ ചാരിറ്റി സൊസൈറ്റി ഹാളിൽ ഷിഫ അൽജസിറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

സാർ, ബനിജമ്ര, ദുറാസ്, ബാർബാർ, ജനാബിയ പ്രദേശങ്ങളിലുള്ള തൊഴിലാളികളായ പ്രവാസികളെ ഉദ്ദേശിച്ച് നടത്തുന്ന പരിപാടി നവംബർ 7 വെള്ളിയാഴ്ച (7/11/2014) രാവിലെ 8.00 മണി മുതൽ 11.00 മണി വരെ ഉണ്ടായിരിക്കും. തുടർ ചികിത്സകൾ ആവശ്യമുള്ള തൊഴിലാളികൾക്ക് ഷിഫ ഹോസ്പിറ്റലിൽനിന്നും കുറഞ്ഞ ചെലവിൽ അത് നടത്തുവാൻ ഒ.ഐ.സി.സി. യൂത്ത് വിങ് സൗകര്യം ഒരുക്കുന്നതായിരിക്കും. പരിപാടിയുടെ വിജയത്തിനായി താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

രക്ഷാധികാരികൾ: വി.കെ. സെയ്താലി, ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി മെമ്പർ, സെയ്ഫിൽ മീരാൻ, അമൽ ജോൺ. ചെയർമാൻ ലബീബ് കരിപ്പാക്കുളം. കൺവീനർ മജീദ് വെളിയംകോട്. ട്രഷറാർ ബീരാൻ പെരുമ്പാവൂർ. വൈസ് ചെയർമാൻ ജൂനൈദ് കണ്ണൂർ, റസാക്ക് വെളുത്തേരി, ജോ. കൺവീനർ ബാവ പെന്നാന്നി, മുസ്തഫ കുറ്റിപ്പുറം. കോ-ഓർഡിനേറ്റർ സാദത്ത് കരിപ്പാക്കുളം. ക്യാമ്പ് ഡയറക്ടർ സൽമാനുൽ ഫാരിസ്. ഷിഹാബുദ്ദീൻ കരുപ്പടന്ന. സെയ്ത് പാലക്കാട്. ബഷീർ പാലക്കാട്. ഗഫൂർ, സലാം എന്നിവരെ മെമ്പറമാരായി തെരഞ്ഞെടുത്തു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 39432214, 32083987, 34368786 ഈ നമ്പറുകളിൽ ബന്ധപ്പെടുക ബുദയ മേഖലകളിലുള്ള മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഒ.ഐ.സി.സി. യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അറിയിച്ചു.