- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ ഒഐസിസി യൂത്ത് വിങ്ങും എറണാകുളം ജില്ല കമ്മിറ്റിയും സെമിനാർ സംഘടിപ്പിച്ചു
ബഹ്റൈൻ ഒഐസിസി യൂത്ത് വിങ്ങും ഒഐസിസി എറണാകുളം ജില്ല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. 'യുവാക്കൾക്ക് ഭരണകൂടത്തോ ട്പറയാനുള്ളത് ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ഒഐസിസി എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഒഐസിസിയൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം സ്വാഗതം പറഞ്ഞു. സെമിനാർകേരളത്തിന്റെ ജനപ്രിയ എം .എൽ .എ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്രം ഭരിക്കുന്ന സർക്കാർഎല്ലാ വിഷയത്തിലും പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ഈ രാജ്യത്ത് എന്ത് ചെയ്തുവെന്ന് ചോദിക്കുന്ന ബിജെപി ഗവൺമെന്റ്തങ്ങളുടെ മൂന്നു വർഷത്തെ ഭരണ നേട്ടം എന്തൊക്കെയാണെന്ന്‌വെളിപ്പെടുത്താൻ തയ്യാറാവണം. യാതൊരു വികസന പദ്ധതികളും ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരുഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അവർക്ക് വർഗീയതയിൽ അഭയം പ്രാപിക്കുകയല്ലാതെമറ്റു മാർഗങ്ങളില്ല. ജനങ്ങളുടെ ശ്രദ്ധ വികസന പ്രവർത്തനങ്ങളിൽ നിന്ന്തിരിച്ചു വിടാനും തങ്ങൾക്ക് ഭരണത്തിലേറാനും
ബഹ്റൈൻ ഒഐസിസി യൂത്ത് വിങ്ങും ഒഐസിസി എറണാകുളം ജില്ല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. 'യുവാക്കൾക്ക് ഭരണകൂടത്തോ ട്പറയാനുള്ളത് ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ഒഐസിസി എറണാകുളം
ജില്ല കമ്മിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഒഐസിസിയൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം സ്വാഗതം പറഞ്ഞു. സെമിനാർകേരളത്തിന്റെ ജനപ്രിയ എം .എൽ .എ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്രം ഭരിക്കുന്ന സർക്കാർഎല്ലാ വിഷയത്തിലും പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ഈ രാജ്യത്ത് എന്ത് ചെയ്തുവെന്ന് ചോദിക്കുന്ന ബിജെപി ഗവൺമെന്റ്തങ്ങളുടെ മൂന്നു വർഷത്തെ ഭരണ നേട്ടം എന്തൊക്കെയാണെന്ന്‌വെളിപ്പെടുത്താൻ തയ്യാറാവണം. യാതൊരു വികസന പദ്ധതികളും ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരുഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അവർക്ക് വർഗീയതയിൽ അഭയം പ്രാപിക്കുകയല്ലാതെമറ്റു മാർഗങ്ങളില്ല. ജനങ്ങളുടെ ശ്രദ്ധ വികസന പ്രവർത്തനങ്ങളിൽ നിന്ന്തിരിച്ചു വിടാനും തങ്ങൾക്ക് ഭരണത്തിലേറാനും അവർ ഇനിയും ശക്തമായ വർഗീയപ്രചാരണങ്ങളും കലാപങ്ങളുമായി രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു .ബിജെപിസർക്കാർ എന്നാൽ ഊതി വീർപ്പിച്ച വെറും ബലൂൺ മാത്രമാണെന്നും അത് പൊട്ടിതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മന്മോഹൻസിങ് എന്ന പ്രതിഭാധനനായ സാമ്പത്തിക വിദഗ്ദൻ ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എന്തൊക്കെയായിരുന്നുവെന്നും ഇന്ന് രാജ്യംതിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.നരേന്ദ്ര മോദിക്കും അവരുടെ മറ്റുമന്ത്രിമാർക്കും ലോക രാജ്യങ്ങളിൽ പോയി ഈ രാജ്യത്തെ കുറിച്ച് അഭിമാനിക്കുവാൻകഴിയുന്ന സ്ഥിതി സാധ്യമാക്കിയത് ആറു പതിറ്റാണ്ട് നീണ്ട കോൺഗ്രസ്സ് ഭരണത്തിന്റെസംഭാവനയാണ് . ഇന്ത്യയുടെ ദേശീയത ഒരു ഭാഷയുടെയോ ,മതത്തിന്റെയോ ,വസ്ത്രത്തിന്റെയോ,ഭക്ഷണ രീതിയുടെയോ അടിസ്ഥാനത്തിൽ നിർവചിക്കാൻ കഴിയുന്നതല്ല .വിവിധങ്ങളായമതങ്ങളും സംസ്‌കാരങ്ങളും ഭക്ഷണ -വസ്ത്ര രീതികളും ,ഭാഷകളുമടങ്ങുന്നതാണ്ഇന്ത്യയുടെ ദേശീയതയും കാഴ്ചപ്പാടുകളും.ജനാധിപത്യവും മതേതരത്വവും ആണ്‌രാജ്യത്തിന്റെ മുഖ മുദ്ര . വിവിധങ്ങളായ മതങ്ങളെയും സംസ്‌കാരങ്ങളേയും നെഞ്ചോട്‌ചേർത്ത് സ്‌നേഹിച്ച സഹിഷ്ണുതയുടെ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും അത്തകർക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു .. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാനുള്ള ശക്തമായപോരാട്ടങ്ങൾക്ക് കോൺഗ്രസ്സ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു .
ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി എംവർഗീസ് ,മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് ,ഒഐസിസി കമ്മിറ്റി ജനറൽസെക്രട്ടറി രാജു കല്ലുംപുറം ,ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം ,ഫ്രാൻസീസ്‌കൈതാരം ,പാൻ അസോസിയേഷൻ പ്രസിഡന്റ് പൗലോസ് പള്ളിപ്പാടൻ,ഒഐസിസി ജനറൽ സെക്രട്ടറിബോബി പാറയിൽ യൂത്ത് വിങ് നേതാക്കളായ ലിജോ മാത്യു ,സുനിൽ കെ ചെറിയാൻ ,മഹേഷ് ,ഷമീം,ബാനർജി ,ജാലിസ് ,അനീഷ് ജോസഫ് ,എബിൻ ,അൻസിൽ കൊച്ചൂടി ,ബിനു പാലത്തിങ്കൽ ,നിസാർ,ഒഐസിസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പള്ളി ,വൈസ് പ്രസിഡണ്ട്‌ഡേവിസ് എം ജി എന്നിവർ സംസാരിച്ചു .
ഒഐസിസി നേതാക്കളായ നാസർ മഞ്ചേരി ,ലത്തീഫ് ആയഞ്ചേരി ,സന്തോഷ് കാപ്പിൽ ,ഷാജിപുതുപ്പള്ളി ,ജവാദ് വക്കം ,മാത്യുസ് വാളക്കുഴി ,ഷീജ നടരാജ് ,ചെമ്പൻ ജലാൽ ,നിസാംകൊല്ലം ,ജോജി ലാസർ ,ഷാജി പൊഴിയൂർ ,റോബിൻ എബ്രഹാം ,സൽമാൻ ഫാരിസ് ,അനിൽ കൊല്ലം ,ഷാജിപാലക്കാട് യൂത്ത് വിങ് ഭാരവാഹികളായ രഞ്ജൻ ,നിഥിൻ ,പ്രസാദ് ,തോമസ്,ഉല്ലാസ് ,ഫക്രുദ്ധീൻ,റഷീദ് ,ശിഹാബ് മഞ്ചേരി ,റിജിത്ത് ,റംഷീർ റംഷി .തമീം ,ഭാസ്‌കർ തുടങ്ങിയവർസന്നിഹിതരായിരുന്നു.ഒഐസിസി ദേശീയ സെക്രട്ടറി മനു മാത്യു നന്ദി പറഞ്ഞു