- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ ഒഐസിസിയിൽ വീണ്ടും കല്ലുകടി; സംഘടനയെ ഒരു വിഭാഗം ആളുകൾ കച്ചവട സ്ഥാപനമാക്കി മാറ്റുന്നുവെന്ന ആരോപണവുമായി വിമത വിഭാഗം
ബഹ്റൈൻ ഓ ഐ സി സി സംഘടനയിലെ അംഗങ്ങൾക്കിടിയിൽ വീണ്ടും ചേരിപ്പോര് രൂക്ഷമായി. ഇതോടെ സംഘടനയെ ഒരു വിഭാഗം ആളുകൾ കച്ചവട സ്ഥാപനമാക്കി മാറ്റുന്നുവെന്ന ആരോപണവുമായി വിമത വിഭാഗംരംഗത്തെത്തി. തിരഞ്ഞെടുപ്പിൽ തനിക്ക് എതിരെ വോട്ട് ചെയ്ത നാഷണൽ കമ്മിറ്റി അംഗങ്ങളെ ഓ ഐ സി സി യുടെ ഒരു പരിപാടിയിലും സഹകരിപ്പിക്കാതെ പാർട്ടിയുടെ ജനാതിപത്യം കുഴിച്ചു മൂടുകയാണ് രാജു കല്ലുമ്പുറവും മറ്റ് അംഗങ്ങളും ചെയ്യുന്നതെന്നും വിമത വിഭാഗം ആരോപിക്കുന്നു. രാജു കലുംപുറത്തിനെ ഓ ഐ സി സിയുടെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തപ്പോൾ ഒഴിവു വന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് തിര്‌ഞ്ഞെടുക്കപെട്ട നാഷണൽ കമ്മിറ്റി നിലനിൽക്കുമ്പോൾ യോഗം വിളിച്ചു ചേർക്കാതെ സ്വന്തം കൂട്ടാളിയെ ( തന്റെ സ്ഥാപനത്തിലെ പഴയ ജീവനക്കാരൻ ) നിയമിക്കുകയാണ് ഉണ്ടായതെന്നും ഇത്തരം രീതിയിൽ സ്വന്തം രാഷ്ട്രീയ താല്പര്യത്തിനു ഉപരി സ്വന്തം വ്യക്തി താല്പര്യത്തിനു മാതരം പാർട്ടിയെയും സംഘടനയെയും ഉപയോഗിച്ചുകൊണ്ടാണ് രാജു കല്ലുമ്പുറം പ്രവർത്തിച്ചു വരുന്നതെന്നും ഇവർ ആരോപിക്കുന്നു. രാജു കളുംപുറത്തിന്റെ
ബഹ്റൈൻ ഓ ഐ സി സി സംഘടനയിലെ അംഗങ്ങൾക്കിടിയിൽ വീണ്ടും ചേരിപ്പോര് രൂക്ഷമായി. ഇതോടെ സംഘടനയെ ഒരു വിഭാഗം ആളുകൾ കച്ചവട സ്ഥാപനമാക്കി മാറ്റുന്നുവെന്ന ആരോപണവുമായി വിമത വിഭാഗംരംഗത്തെത്തി. തിരഞ്ഞെടുപ്പിൽ തനിക്ക് എതിരെ വോട്ട് ചെയ്ത നാഷണൽ കമ്മിറ്റി അംഗങ്ങളെ ഓ ഐ സി സി യുടെ ഒരു പരിപാടിയിലും സഹകരിപ്പിക്കാതെ പാർട്ടിയുടെ ജനാതിപത്യം കുഴിച്ചു മൂടുകയാണ് രാജു കല്ലുമ്പുറവും മറ്റ് അംഗങ്ങളും ചെയ്യുന്നതെന്നും വിമത വിഭാഗം ആരോപിക്കുന്നു.
രാജു കലുംപുറത്തിനെ ഓ ഐ സി സിയുടെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തപ്പോൾ ഒഴിവു വന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് തിര്‌ഞ്ഞെടുക്കപെട്ട നാഷണൽ കമ്മിറ്റി നിലനിൽക്കുമ്പോൾ യോഗം വിളിച്ചു ചേർക്കാതെ സ്വന്തം കൂട്ടാളിയെ ( തന്റെ സ്ഥാപനത്തിലെ പഴയ ജീവനക്കാരൻ ) നിയമിക്കുകയാണ് ഉണ്ടായതെന്നും ഇത്തരം രീതിയിൽ സ്വന്തം രാഷ്ട്രീയ താല്പര്യത്തിനു ഉപരി സ്വന്തം വ്യക്തി താല്പര്യത്തിനു മാതരം പാർട്ടിയെയും സംഘടനയെയും ഉപയോഗിച്ചുകൊണ്ടാണ് രാജു കല്ലുമ്പുറം പ്രവർത്തിച്ചു വരുന്നതെന്നും ഇവർ ആരോപിക്കുന്നു. രാജു കളുംപുറത്തിന്റെ നേതൃത്വത്തിൽ ഓ ഐ സി സി ക്കു ഒരു രാഷ്ട്രീയ നിലപാടുകൾ ഉള്ള ശക്തിയും അല്ല. നാളിതു വരെ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഒരു കൊൺഗ്രസ്സ് പ്രവത്തകരെ പോലും സഘടനയിൽ ചേർക്കാൻ സാധിച്ചിട്ടില്ല. ആയിരത്തി അറുനൂറിൽ പരം പ്രവത്തകർ അംഗങ്ങൾ ഉണ്ടായിരുന്ന പാർട്ടിയിൽ ഇന്ന് എത്ര പേര് ഉണ്ടെന്നും വിമത വിഭാഗം ചോദ്യം ഉയർത്തുന്നു.
മൂന്ന് തിരഞ്ഞെടുപ്പുകൾ കേരളത്തിൽ നടന്നപ്പോൾ പോലും ഓ ഐ സി സി യുടെ ഉന്നത നേതാവ് എന്ന് സ്വയം പ്രഖ്യാപിച്ച രാജു കല്ലുമ്പുറം ഒരു തിരഞ്ഞെടുപ്പിന് പോലും രാജു വോട്ട് ചെയ്തിട്ടില്ല. മറിച്ച് സ്വന്തം സ്ഥാനം ഉറപ്പിക്കാൻ കെ പി സി സി ഓഫീസിൽ കയറി ഇറങ്ങി അഞ്ചും ആറും തവണ കേരളത്തിൽ പോയ രാജു കല്ലുമ്പുറം കഴിഞ്ഞ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും പാർട്ടിക്ക് വെണ്ടി വോട്ട് ചെയ്യാനൊ പ്രവർത്തിക്കാനോ പോയിട്ടില്ലെന്നും അവർ ആരോപിച്ചു. കൂടാതെ കമ്യൂണിസ്‌റ് നേതാവ് പിണറായി വിജയൻ ബഹ്‌റിനിലെത്തിയപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ പോയ വ്യക്തികളിലൊരാളാണ് രാജു കല്ലുമ്പുറം ആണെന്നും ആരോപണം ഉണ്ട്.
ഉമ്മൻ ചാണ്ടിയെ പോലെ ഉള്ള നേതാക്കൾ വരുമ്പോൾ പൂർണമായ സ്വീകരണം കൊടുക്കാൻ ബഹറിനിൽ ഉള്ള കോൺഗ്രസ്സ് പ്രവർത്തകരെ ഒന്നിച്ചു നിർത്തി സ്വാഗത സംഘം രൂപീകരിക്കാൻ കഴിയാത്ത രാജു സ്വന്തം താല്പര്യത്തിനു പിണറായി വിജയൻ വന്നപ്പോൾ രണ്ടു ദിവസം പിണറായി വിജയൻ പോകുന്നത് വരെ പിണറായി വിജയനെ അനുഗമിച്ച നേതാവാണ്. ജനകീയ നേതാവായ ഉമ്മൻ ചാണ്ടി ബഹറിനിൽ വരുമ്പോൾ ആളെ കൂട്ടാൻ ഒരു ഗാനമേളയുടെയോ മറ്റു കലാപരുപാടികളുടെയോ ആവശ്യം ഇല്ല. ഗാനമേളയും മറ്റു കലാപരിപാടികളും നടത്തുന്നത് ഉമ്മൻ ചാണ്ടിയെ പോലെ ഉള്ള ഒരു ജനകീയ നേതാവിനെ അപഹസിക്കാൻ വെണ്ടി മാത്രം ആണ് . കൂടെ നിൽക്കുന്ന ഒരു കൂട്ടം കോൺഗ്രസ് പ്രവത്തകർ മാറി നിൽക്കും എന്ന് മനസിലായതുകൊണ്ടാണ് ഗാനമേള പോലെ ഉള്ള ഞൊടുക്ക് വിദ്യകൾ ആയി വന്നിരിക്കുന്നത്. ആയിരത്തി അറുനൂറിൽ പരം അംഗങ്ങൾ ഉള്ള സംഘടനയ്ക്ക് സമ്മേളനം നടത്തുവാൻ ഗാനമേള ആവശ്യം ആണോ ?ഇതിലൂടെ ഒരു കാര്യം വ്യക്തം ആണ് പാർട്ടിയെ വളർത്തതാണ് അല്ല തളർത്തതാണ് വണ്ടി മാത്രം ആണ് രാജു കലുംപുറം ശ്രമിക്കുന്നത്.
ഉമ്മൻ ചാണ്ടിക്ക് സ്വീകരണം കൊടുക്കുമ്പോൾ കലാപരിപാടികൾ വെച്ചു ഉമ്മൻ ചാണ്ടിയെ അപഹസിക്കുകയും സ്വന്തമായി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയുക എന്ന കുല്‌സിത താല്പര്യം ഉള്ളതിനാലാണ് ബഹു ഭൂരിപക്ഷം ഉള്ള കോൺഗ്രസ് പ്രവത്തകർ മാറി നിൽക്കുന്നതെന്നും നേതാക്കൾ പത്രസമ്മേളനം വഴി ആരോപിച്ചു.പത്ര സമ്മേളനത്തിൽ
അഡ്വ:ലതീഷ് ഭരതൻ,രജിലാൽ തമ്പാൻ,തോമസ് സൈമൺ,അനിൽകുമാർ യു കെ,സിൻസണ് ചാക്കോ പുലികൂട്ടിൽ എന്നിവർ പങ്കെടുത്തു.