- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി കപ്പ് 2015; റിഫ സിസി കിരീടം നേടി
ബഹ്‌റൈൻ: ഒഐസിസി യൂത്ത് വിങ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ റിഫ സിസി ജേതാക്കളായി. ബുസൈത്തീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽവച്ച് നടന്ന ഫൈനലിൽ നാലു റൺസിനാണ് റിഫ സിസി റൈസിൻ സ്റ്റാർ ഇലവനെ പരാജയപ്പെടുത്തിയത്. മുപ്പത്തി രണ്ട് ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സമാപന ചടങ്ങിൽ ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അധ്യക്ഷനായി

ബഹ്‌റൈൻ: ഒഐസിസി യൂത്ത് വിങ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ റിഫ സിസി ജേതാക്കളായി. ബുസൈത്തീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽവച്ച് നടന്ന ഫൈനലിൽ നാലു റൺസിനാണ് റിഫ സിസി റൈസിൻ സ്റ്റാർ ഇലവനെ പരാജയപ്പെടുത്തിയത്. മുപ്പത്തി രണ്ട് ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
സമാപന ചടങ്ങിൽ ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അധ്യക്ഷനായിരുന്നു. യൂത്ത് വിങ് സ്പോർട്സ് സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. വിജയികൾ, രണ്ടാം സ്ഥാനക്കാർ, വ്യക്തിഗത ഇനങ്ങളിൽ മികവ് പുലർത്തിയതാരങ്ങൾ എന്നിവർക്ക് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻഎന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസിഡന്റ് രാജു കല്ലുംപുറം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണിക്കുളം, ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം വി കെ സൈദാലി, വൈസ് പ്രസിഡന്റുമാരായ ബിനു കുന്നന്താനം, നാസർ മഞ്ചേരി, ഒഐസിസി സ്പോർട്സ് സെക്രട്ടറി ജോയ്തൃശ്ശൂർ,സെക്രട്ടറിമാരായ ഷാജി പുതുപ്പള്ളി, മനു മാത്യു,ജില്ല പ്രേസിടെന്റുമാരായ റോബിൻ എബ്രഹാം, ജെസ്റ്റിൻ ജേക്കബ്, ശ്രീധർ തേറമ്പിൽ, ചെമ്പൻ ജലാൽ, ഒ ഐ സി സി യൂത്ത് വിങ് ജനറൽ സെക്രട്ടറിമാരായ ലിജോ മാത്യു ,അനു ബി കുറുപ്പ്, ട്രഷറർ അനീഷ് ജോസെഫ്, വൈസ് പ്രസിഡന്റുമാരായ സുനിൽ ചെറിയാൻ, ബാനെർജി ഗോപിനാഥൻ, ജിൻസ്, ബിനു പി രാഘവൻ ,സൽമാനുൽ ഫാരിസ് തുടങ്ങിയവർ, നേത്രത്വം നൽകി. യൂത്ത് വിങ് ജനറൽ സെക്രട്ടറി സൈഫിൽ മീരാൻ നന്ദി പറഞ്ഞു .


