- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓ ഐ സീസീ യൂത്ത് വിങ് ദമ്മാം യുവജനസംഗമം ലോഗോ പ്രാകശനം ചെയ്തു
ദമാം: ഓ ഐ സീസീ യൂത്ത് വിങ് ദമ്മാം റിജണൽ കമ്മിറ്റി ഫെബ്രുവരി 13ന് യുവജനസംഗമം 2015 എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നു, പ്രസ്തുത പരിപാടിയിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി മാത്യു കുഴൽനാടൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദീക്ക് പന്താവൂർ എന്നിവർ മുഖ്യ അതിഥികളായിരിക്കും. അതിന്റെ ഭാഗമായി നടന്ന യുവജന സംഗമം 2015 ലോഗോ പ്രാകശനം ഓ ഐ സീ സ
ദമാം: ഓ ഐ സീസീ യൂത്ത് വിങ് ദമ്മാം റിജണൽ കമ്മിറ്റി ഫെബ്രുവരി 13ന് യുവജനസംഗമം 2015 എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നു, പ്രസ്തുത പരിപാടിയിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി മാത്യു കുഴൽനാടൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദീക്ക് പന്താവൂർ എന്നിവർ മുഖ്യ അതിഥികളായിരിക്കും. അതിന്റെ ഭാഗമായി നടന്ന യുവജന സംഗമം 2015 ലോഗോ പ്രാകശനം ഓ ഐ സീ സീ ദമ്മാം റീജണൽ ആക്ടിങ് പ്രസിഡന്റ് ഹനീഫി റാവുത്തർ യൂത്ത് വിങ് റീജണൽ പ്രസിഡന്റ് നബീൽ നൈതലൂരിന് നൽകി നിർവ്വഹിച്ചു.
നബീൽ നൈതലൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഹനീഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മലപ്പുറം അരീക്കോട് മണ്ഡലം പ്രസിഡന്റ് എ ഡബ്ലിയു അബ്ദുൽ റഹുമാൻ മുഖ്യ അതിഥി ആയിരുന്നു. ഓ ഐ സീസീ റീജമൽ ജനറൽ സെക്രട്ടിറമാരായ ഇ കെ സലിം, ഷിഹാബ് കായംകുളം, വൈസ് പ്രസിഡന്റുമാരായ ബൈജു കുട്ടനാട്, സുരേഷ് കുന്നം, വനിതാ വിങ് പ്രസിഡന്റ് ഡോ. സിന്ധു ബിനു, സകീർ ഹൂസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് വിങ് ഭാരവാഹികളായ ബുർഹാൻ ലബ്ബ, പ്രതീക്ഷ് എന്നിവർ നേതൃത്വം നൽകി. യൂത്ത് വിങ് ജനറൽ സെക്രട്ടറി ബി എം ഫാസിൽ സ്വാഗതവും സെക്രട്ടറി അംജാത് അടൂർ നന്ദിയും പറഞ്ഞു.